Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Let God Be The Center Of Life

Kollam

ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്രം ദൈ​വ​മാ​ക​ട്ടെ: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ക്ലീ​മിസ് ബാ​വ

അ​ഞ്ച​ല്‍ : മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്രം ദൈ​വ​മാ​ക​ണ​മെ​ന്ന് മലങ്കര കത്തോലിക്കാ സഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ​ബാ​വ വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു. 26-ാമ​ത് അ​ഞ്ച​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്കാ​ബാ​വ.
അ​ഞ്ച് ദി​വ​സം നീ​ണ്ടു​നി​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന​ലെ സ​മാ​പി​ച്ചു. അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബ​ലി വേ​ദി​യി​ല്‍ കാ​തോ​ലി​ക്കാ​ ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി ന​ട​ന്നു. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് സ​മാ​പ​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​ഡാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ല്‍ (മൗ​ണ്ട് കാ​ര്‍​മ​ല്‍ ധ്യാ​ന​കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​രം), ഫാ. ​ഫ്രാ​ന്‍​സി​സ് ക​ര്‍​ത്താ​നം (പോ​ട്ട ആ​ശ്ര​മം), ഫാ. ​തോ​മ​സ് അ​റ​യ്ക്ക​ല്‍ (പോ​ട്ട ആ​ശ്ര​മം) എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു, ഫാ. ​ജെ​യിം​സ് പാ​റ​വി​ള കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ.ജോ​ണ്‍ കാ​ര​വി​ള കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ.അ​ല​ക്സ് ക​ള​പ്പി​ല, ഫാ.മാ​ത്യു ച​രി​വു​കാ​ലാ​യി​ല്‍, ഫാ.വി​ല്‍​സ​ണ്‍ ച​രു​വി​ള, ഫാ.റെ​ഞ്ചി മ​ണി​പ്പ​റ​മ്പി​ല്‍, ഫാ.ജോ​സ​ഫ് തോ​ട്ട​ത്തി​ല്‍​ക​ട​യി​ല്‍, ഫാ.​ക്രി​സ്റ്റി ച​രു​വി​ള,ഫാ. ​വ​ര്‍​ഗീ​സ് പു​ല്ലും​വി​ള, ഫാ.ഗീ​വ​ര്‍​ഗീ​സ് കു​റ്റി​വ​ട​ക്കേ​തി​ല്‍, ഫാ. ​ഡാ​നി പു​തു​മ​ന, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി, ജോ. ​ക​ണ്‍​വീ​ന​ര്‍ രാ​ജ​ന്‍ ഏ​ഴം​കു​ളം എ​ന്നി​വ​ര്‍ പങ്കെടുത്തു.

Latest News

Corehub Up