Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dengue Fever Spreads

Thiruvananthapuram

ഡെ​ങ്കി​പ്പ​നി പടരുന്നു: കാര്യവട്ടം കാന്പസിൽ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സംഘടിപ്പിച്ചു

ക​ഴ​ക്കൂ​ട്ടം: ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ഇ​എം​എ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ (ഇ​ൻ-​ചാ​ർ​ജ്ജ്) ആ​ർ. ര​ശ്മി, കാ​മ്പ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സി.​എ. ജോ​സു​കു​ട്ടി, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡെ​ങ്കി​പ്പ​നി​യു​ടെ വ്യാ​പ​നം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ലെ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ​യും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ​യും ഡെ​ങ്കി​പ്പ​നി വ്യാ​പ​നം ത​ട​യാ​നാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ വി​ശ​ദീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ഡോ. ​സ​ന്ധ്യ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റും ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫി​സ​റു​മാ​യ ഡോ. ​സ​തീ​ഷ്, സീ​നി​യ​ർ ബ​യോ​ള​ജി​സ്റ്റ് ഡോ. ​മു​ജീ​ബ് റ​ഹ്മാ​ൻ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ൽ​ത്താ​ഫ്, ഡി​എം​ഒ ഓ​ഫി​സ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഗി​രീ​ഷ് കു​മാ​ർ, സ്റ്റേ​റ്റ് മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ ജെ. ​ഡോ​മി എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up