ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസിലെ കായികോത്സവ് -2കെ26 പാറശാല ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിലെ സ്റ്റേഷന് ഓഫിസര്‍ യേശുദാസ് ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര : ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസിലെ കായികോത്സവ് -2കെ26 പാറശാല ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിലെ സ്റ്റേഷന് ഓഫിസര്‍ യേശുദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൗമ്യ അധ്യക്ഷയായി. പഞ്ചായത്ത് അംഗം വിജയകുമാരി, ഹെഡ്മിസ്ട്രസ് ഷാജിത, അധ്യാപിക ജിന്‍സി എന്നിവര്‍ പ്രസംഗിച്ചു. റാലി, സമ്മാനദാനം എന്നിവയും നടന്നു.