Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YemenWar

ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിയിൽ നിരവധി പേർക്ക് പരിക്ക്

റി​യാ​ദ്: സൗ​ദി​ക്കു​നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ പ​തി​നൊ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യെ​മ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള ന​ജ്‌​റാ​നി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് സൗ​ദി സൈ​ന്യം വ്യ​ക്ത​മാ​ക്കി.

മ​ധ്യ-​കി​ഴ​ക്ക​ൻ യെ​മ​നി​ൽ സൈ​ന്യ​ത്തി​ന് നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സൗ​ദി​യി​ലേ​ക്കും ആ​ക്ര​മ​ണം വ്യാ​പി​ച്ച​ത്. യെ​മ​നി​ലെ മാ​രി​ബ്, ഹ​ദ​ർ​മൗ​ട്ട് പ്ര​വി​ശ്യ​ക​ളി​ലെ സ​ർ​ക്കാ​ർ അ​നു​കൂ​ല ക്യാ​മ്പു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട ആ​ക്ര​മ​ണം.

മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 30 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും 50ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സൗ​ദി​യി​ലെ ന​ജ്‌​റാ​ൻ മേ​ഖ​ല​യി​ലേ​ക്ക് ഹൂ​തി​ക​ൾ മി​സൈ​ലു​ക​ൾ വ​ർ​ഷി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് സൗ​ദി പൗ​ര​ന്മാ​രും ഒ​രു യെ​മ​ൻ പൗ​ര​നും ര​ണ്ട് ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​ക​ളും ഒ​രു പാ​ക്കി​സ്ഥാ​ൻ പൗ​ര​നും ഉ​ൾ​പ്പെ​ടു​മെ​ന്ന് സൗ​ദി സൈ​നി​ക വ​ക്താ​വ് തു​ർ​ക്കി അ​ൽ-​മാ​ലി​ക് അ​റി​യി​ച്ചു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ഹൂ​തി​ക​ളു​ടെ ന​ട​പ​ടി അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up