Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zebra Lines

Kottayam

സീ​ബ്രാ ലൈ​നു​ക​ളു​ടെ അ​ഭാ​വം: 31-ാംമൈ​ലി​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു

മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം 31-ാംമൈ​ൽ ജം​ഗ്ഷ​നി​ൽ സീ​ബ്രാ ലൈ​നു​ക​ളു​ടെ അ​ഭാ​വം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​വ​സേ​ന ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ നി​ര​പ്പാ​യ ഭാ​ഗ​മാ​യ​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 31-ാംമൈ​ലി​ൽ ര​ണ്ട് സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വേ​ഗം നി​യ​ന്ത്രി​ക്കാ​നോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നോ ഉ​ള്ള യാ​തൊ​രു സം​വി​ധാ​ന​വും ഇ​വി​ടെ​യി​ല്ല.

റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്ന പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ​ല​പ്പോ​ഴും തു​ണ​യാ​കു​ന്ന​ത് സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രാ​ണ്. ഇ​വ​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് കു​ട്ടി​ക​ളെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് പ്രാ​യോ​ഗി​ക​മാ​യ സ്ഥി​ര​സം​വി​ധാ​ന​മ​ല്ലെ​ന്നും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

സ​മീ​പ​ത്തെ മ​റ്റ് ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം ദേ​ശീ​യ​പാ​താവി​ഭാ​ഗം സീ​ബ്രാ​ലൈ​നു​ക​ൾ വ​ര​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടും 31-ാംമൈ​ൽ ജം​ഗ്ഷ​നെ മാ​ത്രം ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സീ​ബ്രാ​ലൈ​നു​ക​ൾ വ​ര​ച്ച് ഇ​വി​ടെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും വാ​ർ​ഡ് മെം​ബ​ർ റോ​യി ക​പ്പി​ലു​മാ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up