Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zelensky

പേട്രിയറ്റ് ഇന്‍റർസെപ്റ്റർ തീർന്നു; റഷ്യൻ മിസൈലിനു മുന്നിൽ നിസഹായരായി യുക്രെയ്ൻ

കീ​​​വ്: യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ പേ​​​ട്രി​​​യ​​​റ്റ് ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ൽ ശേ​​​ഖ​​​രം തീ​​​ർ​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഈ ​​​മി​​​സൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു റ​​​ഷ്യ​​​ൻ മി​​​സൈ​​​ലു​​​ക​​​ളെ യു​​​ക്രെ​​​യ്ൻ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തി​​​യി​​​രു​​​ന്ന​​​ത്.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​കാ​​​നും ആ​​​ൾ​​​നാ​​​ശം വ​​​ർ​​​ധി​​​ക്കാ​​​നു​​​മു​​​ള്ള കാ​​​ര​​​ണം ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​മാ​​​ണ്.

ഇ​​​തോ​​​ടൊ​​​പ്പം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സ്റ്റാ​​​ർ​​​ലി​​​ങ്ക് ക​​​ന്പ​​​നി​​​യു​​​ടെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ട്ട​​​തും യു​​​ക്രെ​​​യ്ൻ സേ​​​ന​​​യ്ക്കു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​ട്ടു​​​ണ്ട്. റ​​​ഷ്യ​​​ൻ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​ വീ​​​ഴ്ത്താ​​​ൻ യു​​​ക്രെ​​​യ്നു നി​​​ല​​​വി​​​ൽ ഒ​​​രു മാ​​​ർ​​​ഗ​​​വു​​​മി​​​ല്ലെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​എ​​​ൻ​​​എ​​​ൻ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഇ​​​താ​​​ദ്യ​​​മാ​​​യ​​​ല്ല യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ അ​​​ഭാ​​​വം നേ​​​രി​​​ടു​​​ന്ന​​​ത്. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ അ​​​പ്രീ​​​തി​​​ക്കി​​​ര​​​യാ​​​യി​​​രി​​​ക്കു​​​ന്ന സ​​​മ​​​യം എ​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ സ​​വി​​ശേ​​ഷ​​​ത.

ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച ഊ​​ർ​​​ജ​ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ലം​​​ഘി​​​ച്ച് യു​​​ക്രെ​​​യ്ൻ റ​​​ഷ്യ​​​ൻ റി​​​ഫൈ​​​ന​​​റി ആ​​​ക്ര​​​മി​​​ച്ച​​​താ​​​ണ് ട്രം​​​പി​​​ന്‍റെ അ​​​നി​​​ഷ്ട​​​ത്തി​​​നു കാ​​​ര​​​ണം. ട്രം​​​പ് റ​​​ഷ്യ​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ഡീ​​​സ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ക​​​രാ​​​റി​​​ലൂ​​​ടെ യു​​​ക്രെ​​​യ്ൻ വ​​​ഞ്ചി​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്നു​​​ള്ള സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​വും ട്രം​​​പി​​​നെ ചൊ​​​ടി​​​പ്പി​​​ച്ചു.

ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി ഇ​​​ന്ധ​​​ന​​​വി​​​ല താ​​​ഴ്ത്താ​​​നാ​​​ണു ട്രം​​​പ് റ​​​ഷ്യ​​​യു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ​​​ത്. റ​​​ഷ്യ​​​ൻ റി​​​ഫൈ​​​റ​​​നി​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്നു ന​​​ല്കി​​​ല്ലെ​​​ന്നും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ സ്റ്റാ​​​ർ ലി​​​ങ്ക് ക​​​ന്പ​​​നി​​​യു​​​ടെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ല​​​ക്കു​​​ണ്ടാ​​​യ​​​ത്. ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജി​​​പി​​​എ​​​സ് സേ​​​വ​​​നം ല​​​ഭി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ൻ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് സ്റ്റാ​​​ർ​​​ലി​​​ങ്കി​​​ന്‍റെ മി​​​ലി​​​ട്ട​​​റി വെ​​​ർ​​​ഷ​​​നാ​​​യ സ്റ്റാ​​​ർ​​​ഷീ​​​ൽ​​​ഡി​​​നെ ആ​​​ണ്.

ഡ്രോ​​​ൺ വേ​​​ഗ​​​ത കു​​​റ​​​യ്ക്കു​​​ന്ന​​​ ത​​​രം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​​ണ് യു​​​ക്രെ​​​യ്ൻ നേ​​​രി​​​ടു​​​ന്ന​​​ത്. ഇ​​​തുമൂ​​​ലം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​ക്ഷ​​​മ​​​ത കു​​​റ​​​യു​​​ന്നു. ഇ​​​തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്നാ​​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം പ​​​റ​​​യു​​​ന്ന​​​ത്.

യൂറോപ്യൻ നേതാക്കളെ കാണാൻ സെലൻസ്കി

കീവ്: യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​ടെ രാ​ഷ്‌​ട്രീ​യ, സാ​ന്പ​ത്തി​ക പി​ന്തു​ണ തേ​ടി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി. സെ​ല​ൻ​സ്കി​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്കു​മെ​ന്ന് യൂ​റോ​പ്യ​ൻ നേ​തൃ​ത്വം സൂ​ചി​പ്പി​ച്ചു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ്ര​സ​ൽ​സി​ലെ​ത്തി​യ സെലൻസ്കി യൂറോപ്യൻ നേതാക്കളെ നേരിട്ടുകണ്ടാണ് പിന്തുണ തേടിയത്. ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ ഇ​​​ന്ന​​​ലെ​​​യും യു​​​ക്രെ​​​യ്നി​​​ൽ ഡ്രോ​​​ൺ-​​​മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നു. മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

International

യു​​ക്രെ​​യ്നി​​ൽ റ​​ഷ്യ​​യു​​ടെ അ​​ധി​​നി​​വേ​​ശത്തിന് നാലാണ്ട്; പോ​​​​​രാ​​​​​ട്ടം തു​​​​​ട​​​​​രും: സെ​​​​​ല​​​​​ൻ​​​​​സ്കി

കീ​​​​​​​​വ്: ​​​​​​​​യു​​​​​ക്രെ​​​​​യ്നി​​​​​ലെ റ​​​​​ഷ്യ​​​​​ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം നാ​​​​​ലാ​​​​​ണ്ട് പി​​​​​ന്നി​​​​​ട്ടു. 2022 ഫെ​​​​​ബ്രു​​​​​വ​​​​​രി 24നാ​​​​​ണ് യു​​​​​ക്രെ​​​​​യ്നെ​​​​​തി​​​​​രേ റ​​​​​ഷ്യ ആ​​​​​ക്ര​​​​​മ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. ഇ​​​​​രുഭാ​​​​​ഗ​​​​​ത്തു​​​​​മാ​​​​​യി സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​ര​​​​​ട​​​​​ക്കം ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ര​​​​​ണ്ടു ല​​​​​ക്ഷം റ​​​​​ഷ്യ​​​​​ൻ സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്നാ​​​​​ണ് റ​​​​​ഷ്യ​​​​​ൻ മാ​​​​​ധ്യ​​​​​മ​​​​​സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ മീ​​​​​ഡി​​​​​യ​​​​​സോ​​​​​ണ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ബി​​​​​ബി​​​​​സി​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് മീ​​​​​ഡി​​​​​യ​​​​​സോ​​​​​ണ വി​​​​​വ​​​​​ര​​​​​ശേ​​​​​ഖ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ആ​​​​​റാ​​​​​യി​​​​​രം സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്നാ​​​​​ണ് റ​​​​​ഷ്യ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​രുഭാ​​​ഗ​​​ത്തു​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യോ കാ​​​ണാ​​​താ​​​കു​​​ക​​​യോ ചെ​​​യ്ത സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം 20 ല​​​ക്ഷം ആ​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്നെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച ഒ​​​ട്ടേ​​​റെ സൈ​​​നി​​​ക​​​രെ അ​​​ധി​​​കൃ​​​ത​​​ർ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

യു​​​​​ക്രെ​​​​​യ്നി​​​​​ലെ ജ​​​​​ന​​​​​വാ​​​​​സ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ഷ്യ​​​​​ൻ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ട്ടേ​​​​​റെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. യു​​​ക്രെ​​​യ്ന്‍റെ 20 ശ​​​ത​​​മാ​​​നം ഭൂ​​​മി റ​​​ഷ്യ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​ക്രെ​​​യ്നി​​​ലെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല റ​​​ഷ്യ​​​ൻ​​​ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ താ​​​റു​​​മാ​​​റാ​​​യി.

റ​​​ഷ്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ യു​​​ക്രെ​​​യ്ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് അ​​​ടു​​​ത്ത ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​ൽ 58,800 കോ​​​ടി ഡോ​​​ള​​​ർ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് ലോ​​​ക​​​ബാ​​​ങ്ക് യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ, യു​​​എ​​​ൻ എ​​​ന്നി​​​വ​​​ർ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

യു​​​​​​​​ദ്ധം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യി​​​​​​​​ലെ ട്രം​​​​​​​​പ് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ശ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ ഫ​​​​​​​​ല​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ല. യു​​​​​​​​ക്രെ​​​​​​​​യ്ന്‍റെ ഭൂ​​​​​​​​മി റ​​​​​​​​ഷ്യ​​​​​​​​ക്കു വി​​​​​​​​ട്ടു​​​​​​​​കൊ​​​​​​​​ടു​​​​​​​​ക്ക​​​​​ണം എ​​​​​​​​ന്ന നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​വ്യ​​​​​​​​ത്യാ​​​​​​​​സം തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ യു​​​​ക്രെ​​​​യ്ന് പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ന്നു.

യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ നാ​​​​​​​​ലു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ത്യാ​​​​​​​​ഗം വി​​​​​​​​സ്മ​​​​​​​​രി​​​​​​​​ച്ച് റ​​​​​​​​ഷ്യ​​​​​​​​യു​​​​​​​​മാ​​​​​​​​യി സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ക്ക​​​​​​​​രാ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് വോ​​​​​​​​ളോ​​​​​​​​ഡി​​​​​​​​മി​​​​​​​​ർ സെ​​​​​​​​ല​​​​​​​​ൻ​​​​​​​​സ്കി പ​​​​​റ​​​​​ഞ്ഞു. അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ന്‍റെ നാ​​​​​​​​ലാം വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​ദി​​​​​​​​ന​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​ജ്യ​​​​​​​​ത്തെ അ​​​​​​​​ഭി​​​​​​​​സം​​​​​​​​ബോ​​​​​​​​ധ​​​​​​​​ന ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ദ്ദേ​​​​​​​​ഹം.

ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണു യു​​​​​​​​ക്രെ​​​​​​​​യ്ൻ ആ​​​​​​​​ഗ്ര​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും നാ​​​​​​​​ലു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ പോ​​​​​​​​രാ​​​​​​​​ട്ടം, ധൈ​​​​​​​​ര്യം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യെ നി​​​​​​​​രാ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു വ​​​​​​​​ഞ്ച​​​​​​​​നയ്ക്കു തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് സ​​​​​​​​മാ​​​​​​​​ധാ​​​​​​​​നച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ട്രം​​​​​​​​പ് യു​​​​​​​​ക്രെ​​​​​​​​യ്ൻ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ച് യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​വും ദു​​​​​​​​രി​​​​​​​​ത​​​​​​​​വും നേ​​​​​​​​രി​​​​​​​​ട്ടു കാ​​​​​​​​ണ​​​​​​​​ണം. യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്കു​​​​ക എ​​​​​​​​ന്ന​​​​​​​​ത​​​​​​​​ട​​​​​​​​ക്കം ഒ​​​​​​​​രു ല​​​​​​​​ക്ഷ്യ​​​​​​​​വും പു​​​​​​​​ടി​​​​​​​​നു നേ​​​​​​​​ടാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​ഞ്ഞി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്നും സെ​​​​​​​​ല​​​​​​​​ൻ​​​​​​​​സ്കി കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു.

വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി യു​​​​​​​​ക്രെ​​​​​​​​യ്നി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ ഫി​​​​​​​​ൻ​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ണ്ട​​​​​​​​ർ സ്റ്റ​​​​​​​​ബ്, ലാ​​​​​​​​ത്‌​​​​​​​​വി​​​​​​​​യ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി എ​​​​​​​​വി​​​​​​​​ക സി​​​​​​​​ലി​​​​​​​​ന, ഐ​​​​​​​​സ്‌​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ക്രി​​​​​​​​സ്ട്രം, നോ​​​​​​​​ർ​​​​​​​​വേ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി യോ​​​​​​​​ന​​​​​​​​സ് ഗാ​​​​​​​​ർ സ്റ്റോ​​​​​​​​റ, ഡാ​​​​​​​​നി​​​​​​​​ഷ് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി മെ​​​​​​​​റ്റെ ഫ്രെ​​​​​​​​ഡ​​​​​​​​റി​​​​​​​​ക്സ​​​​​​​​ൺ, യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ൽ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് അ​​​​​​​​ന്‍റോ​​​​​​​​ണി​​​​​​​​യോ കോ​​​​​​​​സ്റ്റ, യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ഉ​​​​​​​​ർ​​​​​​​​സു​​​​​​​​ല ഫോ​​​​​​​​ൺ ദെ​​​​​​​​ർ ലെ​​​​​​​​യ്ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ കീ​​​​​​​​വി​​​​​​​​ലെ സെ​​​​​​​​ന്‍റ് സോ​​​​​​​​ഫി​​​​​​​​യ ക​​​​​​​​ത്തീ​​​​​​​​ഡ്ര​​​​​​​​ലി​​​​​​​​ലെ അ​​​​​​​​നു​​​​​​​​സ്മ​​​​​​​​ര​​​​​​​​ണച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ത്തു.

International

യുക്രെയ്നിൽ ഊർജ അടിയന്തരാവസ്ഥ

കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ഊ​​​ർ​​​ജ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. യു​​​ക്രെ​​​യ്നി​​​ലെ ഊ​​​ർ​​​ജസം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

ശൈ​​​ത്യം രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വൈ​​​ദ്യു​​​തി, താ​​​പ വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു റ​​​ഷ്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ 70 ശ​​​ത​​​മാ​​​നം പ്ര​​​ദേ​​​ശ​​​ത്തും വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

International

ദുർബലമായ സമാധാന കരാർ അംഗീകരിക്കില്ല: സെലൻസ്കി

കീ​​​വ്: ​​​റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധം ഇ​​​നി​​​യും നീ​​​ളാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന ദു​​​ർ​​​ബ​​​ല സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ യു​​​ക്രെ​​​യ്ൻ ഒ​​​പ്പു​​​വ​​​യ്ക്കി​​​ല്ലെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ യു​​​ദ്ധം യു​​​ക്രെ​​​യ്നെ ത​​​ള​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ക്കു​​​മെ​​​ന്ന് ആ​​​രും മോ​​​ഹി​​​ക്കേ​​​ണ്ടെ​​​ന്നും പു​​​തു​​​വ​​​ത്സ​​​ര സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ഴ്ച​​​ക​​​ളോ മാ​​​സ​​​ങ്ങ​​​ളോ നീ​​​ളു​​​ന്ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു പ​​​ക​​​രം, വ​​​ർ​​​ഷ​​​ങ്ങ​​​ൾ സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ക​​​രാ​​​റാ​​ണു യു​​​ക്രെ​​​യ്നു വേ​​​ണ്ട​​​ത്. അ​​​ത്ത​​​ര​​​മൊ​​​രു ക​​​രാ​​​റി​​​ലേ യു​​​ക്രെ​​​യ്ൻ ഒ​​​പ്പു​​​വ​​​യ്ക്കൂ.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​ർ ത​​​യാ​​​റാ​​​യിവ​​​രി​​​ക​​​യാ​​​ണ്. ക​​​രാ​​​റി​​​ന്‍റെ 90 ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 10 ശ​​​ത​​​മാ​​​നം വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണ്. യു​​​ക്രെ​​​യ്ന്‍റെ​​​യും യൂ​​​റോ​​​പ്പി​​​ന്‍റെ​​​യും ഭാ​​​വി നി​​​ശ്ച​​​യി​​​ക്കു​​​ക ഈ ​​​പ​​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും സെ​​​ല​​​ൻ​​​സ്കി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന് സെലൻസ്കി

കീ​​​വ്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് രാ​​​ജ്യം ത​​​യാ​​​റാ​​​ണെ​​​ന്ന യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി.

റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന വാ​​​ദം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വീ​​​ണ്ടും ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.      

2024 മേ​​യി​​ൽ സെ​​​ലെ​​​ൻ​​​സ്കി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രു​​​ന്ന​​​താ​​​ണെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്ത് പ​​​ട്ടാ​​​ള നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​ട​​​സ​​​മാ​​​യി. യു​​​എ​​​സ് സു​​​ര​​​ക്ഷ ന​​​ൽ​​​കു​​​മെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത 60-90 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താം. താ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ൽ ക​​​ടി​​​ച്ചു​​​തൂ​​​ങ്ങു​​​ന്നു​​​വെ​​​ന്ന വ്യാ​​​ഖ്യാ​​​നം ഒ​​​ട്ടും ന്യാ​​​യ​​​മ​​​ല്ലെ​​​ന്നും സെ​​​ലെ​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.     

അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​​യു​​​മാ​​​യി പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന സൈ​​​നി​​​ക​​​ർ​​​ക്കും സം​​​ഘ​​​ർ​​​ഷം മൂ​​​ലം രാ​​​ജ്യ​​​ത്തി​​​ന് വെ​​​ളി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 57 ല​​ക്ഷം യു​​​ക്രെ​​​യ്ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കും വോ​​​ട്ട് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​തി​​​യു​​​ക്ത​​​മാ​​​കൂ​​​വെ​​​ന്ന് ഒ​​​രു പ്ര​​​തി​​​പ​​​ക്ഷ എം​​​പി ബി​​​ബി​​​സി​​​യോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. 

International

സമാധാന പദ്ധതി അംഗീകരിക്കാൻ യുക്രെയ്നുമേൽ യുഎസ് സമ്മർദം

കീ​​​വ്: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ പു​​​തി​​​യ പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

അ​​​ടു​​​ത്ത വ്യാ​​​ഴാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ സെ​​​ല​​​ൻ​​​സ്കി​​​ക്ക് അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ല്കി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പി​​​ന്നീ​​​ട് ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി യു​​​ക്രെ​​​യ്നു വ​​​ലി​​​യ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ണ്ട്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ജൊ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ യു​​​ക്രെ​​​യ്ന്‍റെ മി​​​ത്ര​​​രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി​​പ്ര​​​കാ​​​രം യു​​​ക്രെ​​​യ്ൻ സേ​​​ന​​​യ്ക്കു നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള ഭൂ​​​മി​​കൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രും. യു​​​ക്രെ​​​യ്ൻ നാ​​​റ്റോ​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും സൈ​​​നി​​​ക​​ശേ​​​ഷി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക​​​യും വേ​​​ണം.

International

അമേരിക്കൻ സമാധാന പദ്ധതിയുമായി സഹകരിക്കും: സെലൻസ്കി

കീ​​​വ്: അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച് യു​​​ക്രെ​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി. അ​​​മേ​​​രി​​​ക്ക അ​​​വ​​​രു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ന​​​നു​​​സ​​​രി​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യോ​​​ടു സ​​​ഹ​​​ക​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​നി​​​യൊ​​​രു അ​​​ധി​​​നി​​​വേ​​​ശം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു ല​​​ഭി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന​​​മാ​​​ണു യു​​​ക്രെ​​​യ്നു വേ​​​ണ്ട​​​ത്. പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് സൈ​​​നി​​​കസം​​​ഘ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​ണു സെ​​​ല​​​ൻ​​​സ്കി ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​തി​​​നി​​​ടെ, യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി കി​​​റി​​​ൾ ദി​​​മി​​​ത്രി​​​യേ​​​വും ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

യു​​​ക്രെ​​​യ്നു വ​​​ലി​​​യ​​​തോ​​​തി​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ, റ​​​ഷ്യ​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല ഒ​​​റ്റ​​​പ്പെ​​​ട​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
യു​​​ക്രെ​​​യ്നു സൈ​​​നി​​​കനി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള ഭൂ​​​മി​​കൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഒ​​​രു നി​​​ർ​​​ദേ​​​ശം.

യു​​​ക്രെ​​​യ്ൻ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം ആ​​​റു ല​​​ക്ഷ​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക, നാ​​​റ്റോ​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മു​​​ണ്ട്.ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി, യു​​​ക്രെ​​​യ്നു സു​​​ര​​​ക്ഷാ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ല്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​ട്ടി​​​ല്ല.

ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള റ​​​ഷ്യ​​​യു​​​ടെ മ​​​ട​​​ക്ക​​​മാ​​​ണു മ​​​റ്റൊ​​​രു സു​​​പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശം. റ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ പാ​​​ശ്ചാ​​​ത്യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കും. വ​​​ൻ​​​ശ​​​ക്തി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി7​​​ൽ റ​​​ഷ്യ​​​യെ വീ​​​ണ്ടും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ജി8 ​​​ആ​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ എ​​​തി​​​ർ​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

International

ട്രം​പ് - ഷി ​ജി​ന്‍​പിം​ഗ് കൂ​ടി​ക്കാ​ഴ്‌​ച; റ​ഷ്യ​യ്‌​ക്കു​ള്ള പി​ന്തു​ണ കു​റ​യ്‌​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് സെ​ല​ൻ​സ്കി

കീ​വ്: റ​ഷ്യ​യ്‌​ക്കു​ള്ള ചൈ​നീ​സ് പി​ന്തു​ണ കു​റ​യ്‌​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ക്രെ​യ്‌​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗി​നു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വ്യാ​ഴാ​ഴ്‌‌​ച ഷി ​ജി​ന്‍​പിം​ഗു​മാ​യി ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ റ​ഷ്യ - യു​ക്രെ​യ്‌​ൻ യു​ദ്ധം ച​ർ​ച്ച ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന് ട്രം​പ് സ്ഥി​രീ​ക​രി​ച്ചു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഊ​ർ​ജ സ്രോ​ത​സു​ക​ളു​ടെ വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന യു​എ​സ് ന​യ​ത്തെ ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്നെ​ന്ന് കീ​വി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

റ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യും ഇ​ന്ത്യ​യും ചൈ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഊ​ർ​ജ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് കു​റ​യ്‌​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് യു​ക്രെ​യ്‌‌​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​ണെ​ന്നാ​ണ് യു​എ​സി​ന്‍റെ​യും യു​ക്രെ​യ്‌‌​നി​ന്‍റെ​യും നി​ല​പാ​ട്.

International

റ​ഷ്യ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ന്നു; യു​എ​സി​നോ​ട് സൈ​നി​ക​സ​ഹാ​യം തേ​ടി സെ​ലെ​ൻ​സ്കി

കീ​വ്: റ​ഷ്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ യു​എ​സി​ൽ​നി​ന്നും കൂ​ടു​ത​ൽ സൈ​നി​ക​സ​ഹാ​യം തേ​ടി യു​ക്രെ​യ്‌​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ സെ​ലെ​ൻ​സ്‌​കി. യു​ക്രെ​യ്‌​നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഹ​ർ​കീ​വി​ൽ റ​ഷ്യ ശ​ക്‌​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ലെ​ൻ​സ്‌​കി​യു​ടെ നീ​ക്കം.

വെ​ള്ളി​യാ​ഴ്‌​ച സെ​ലെ​ൻ​സ്‌​കി യു​എ​സ് സ​ന്ദ​ർ​ശി​ക്കും. ഹ​ർ​കീ​വി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ൽ ബോം​ബ് വീ​ണ​തോ​ടെ രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു. ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ​ക്കു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ദീ​ർ​ഘ​ദൂ​ര മി​സൈ​ലാ​യ ടോ​മ​ഹോ​ക് യു​ക്രെ​യ്നി​നു ന​ൽ​കു​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

റ​ഷ്യ​യു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഈ ​മി​സൈ​ൽ ല​ഭി​ച്ചാ​ൽ യു​ക്രെ​യ്നി​നാ​വും. അ​തേ​സ​മ​യം യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ റ​ഷ്യ സ്വാ​ഗ​തം ചെ​യ്തു.

Latest News

Corehub Up