Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Afforestation

Thrissur

ഒടുവിൽ, കു​റു​പ്പം​റോ​ഡി​ൽ കാ​ന​നി​ർ​മാ​ണം തുടങ്ങി

തൃ​ശൂ​ർ: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ നെ​ഞ്ചി​ടി​പ്പേ​റി​യ കു​റു​പ്പം റോ​ഡി​ലെ വ്യാ​പാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി കാ​ന​നി​ർ​മാ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്ലാ​ബു​ക​ൾ നീ​ക്കി​യാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

മു​ൻ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് 10 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ര​ണ്ടു കി​ലോ​മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ചെ​ങ്കി​ലും, മെ​ട്രോ ജം​ഗ്ഷ​നി​ൽ​മാ​ത്ര​മാ​ണ് കാ​ന പ​ണി​ത​ത്. ന​ട​പ്പാ​ത​യും കാ​ന​യു​മി​ല്ലാ​ത്ത അ​ശാ​സ്ത്രീ​യ​നി​ർ​മാ​ണം​മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ വെ​ള്ള​ക്കെ​ട്ടി​ൽ വ്യാ​പാ​രി​ക​ൾ​ക്കു വ​ൻ​സാ​ന്പ​ത്തി​ക​ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു.

മ​ഴ​യ്ക്കു​മു​ന്പ് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ, മു​ൻ​ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ട് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി പ്ര​തി​രോ​ധി​ച്ച​ത്. ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി​യി​ൽ​ത​ന്നെ മ​ഴ​ക്കാ​ല​പൂ​ർ​വ പ്ര​വൃ​ത്തി​ക​ൾ ആ​സൂ​ത്ര​ണം​ചെ​യ്ത കോ​ർ​പ​റേ​ഷ​ൻ ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യെ​ങ്കി​ലും ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ ഉ​യ​ർ​ത്തു​ന്ന സാ​ന്പ​ത്തി​ക​ന​ഷ്ടം ഭ​യ​ന്ന് ക​രാ​റു​കാ​ർ ടെ​ൻ​ഡ​ർ എ​ടു​ക്കാ​ൻ മ​ടി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ പു​തി​യ ക​രാ​റു​കാ​ര​ൻ എ​ത്തി​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ലാ​യ​ത്.

അ​തേ​സ​മ​യം, വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. നി​ർ​മാ​ണം അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്നും ആ​റി​നു വൈ​കീ​ട്ട് അ​ഞ്ചി​ന് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് അ​റി​യി​ച്ചു.

Latest News

Corehub Up