Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Service

സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യി വി​മാ​ന സ​ര്‍​വീ​സ്; രൂ​പ​രേ​ഖ സ​മ​ര്‍​പ്പി​ച്ചു

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വി​​​മാ​​​ന സ​​​ര്‍​വീ​​​സ് എ​​​ന്ന സ്വ​​​പ്‌​​​ന പ​​​ദ്ധ​​​തി​​​ക്കാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി എം​​​വി​​​ആ​​​ര്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​ന്‍. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. വി​​​മാ​​​ന​​​ങ്ങ​​​ള്‍ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കു​​​ക. നെ​​​ടു​​​മ്പാ​​​ശേ​​​രി ആ​​​സ്ഥാ​​​ന​​​മാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി, ക​​​രി​​​പ്പൂ​​​ര്‍, ക​​​ണ്ണൂ​​​ര്‍, മം​​​ഗ​​​ളൂ​​​രു, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, മ​​​ധു​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ണു വി​​​മാ​​​ന സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ക. പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ക​​​മ്പ​​​നി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി ചെ​​​യ​​​ര്‍​മാ​​​നും സ​​​ഹ​​​ക​​​ര​​​ണ​​​വ​​​കു​​​പ്പ് മ​​​ന്ത്രി വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യി രൂ​​​പ​​വ​​ത്ക​​​രി​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​യി​​​ല്‍ 200 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ ര​​​ണ്ടു കോ​​​ടി വീ​​​തം ഷെ​​​യ​​​ര്‍ എ​​​ടു​​​ത്താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ടം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക.​ സ​​​ര്‍​ക്കാ​​​രി​​​ന് ഇ​​​തി​​​ല്‍ ചെ​​​ല​​​വി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഒ​​​രു പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള രൂ​​​പ​​​രേ​​​ഖ സ​​​ര്‍​ക്കാ​​​രി​​​ന് മു​​​ന്നി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ഹ​​​ക​​​ര​​​ണ​​​മ​​​ന്ത്രി​​​യും വ​​​ള​​​രെ താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​തി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ള്‍ ലീ​​​സി​​​നെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന സ​​​ര്‍​വീ​​​സ് പി​​​ന്നീ​​​ട് നാ​​​ലും ആ​​​റു​​​മാ​​​ക്കി ഉ​​​യ​​​ര്‍​ത്തും.

വി​​​മാ​​​ന സ​​​ര്‍​വീ​​​സി​​​നൊ​​​പ്പം ഏ​​​വി​​​യേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും. ക​​​മ്പ​​​നി​​​യി​​​ല്‍ പ​​​ണം​ മു​​​ട​​​ക്കാ​​​ന്‍ 200 സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ണെ​​​ന്നും സി.​​​എ​​​ന്‍. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up