Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airports

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തികൾ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണമുണ്ടായത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അബഹ വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൂടാതെ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരുൾപ്പെടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇവിടെ സൗദി, ഈജിപ്ത്, പാക്കിസ്ഥാൻ സ്വദേശികളായ എട്ടുപേർക്കാണ് പരിക്കേറ്റത്.

National

വിമാനത്താവളങ്ങളിലെ ഇന്ധന സംഭരണ കണക്കെടുക്കാൻ നിർദേശം

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലാ​യി ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ധ​ന സ്റ്റോ​ക്ക് പ​രി​ശോ​ധി​ക്കു​ന്നു.

നി​ല​വി​ലു​ള്ള സ്റ്റോ​ക്ക്, ശ​രാ​ശ​രി ദൈ​നം​ദി​ന ഇ​ന്ധ​ന ഉ​പ​ഭോ​ഗം, അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​യ്ക്കു​ള്ള ഇ​ന്ധ​ന ആ​വ​ശ്യ​ക​ത, ഇ​ന്ധ​നം നി​റ​ക്കു​ന്ന അ​ടു​ത്ത തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

74 ദി​വ​സം​വ​രെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യും വി​ധം എ​ണ്ണ സം​ഭ​ര​ണ ശേ​ഷി ഇ​ന്ത്യ​ക്ക് ഉ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 25 ദി​വ​സം​വ​രെ പി​ടി​ച്ചു നി​ൽ​ക്കാ​നേ ഇ​ന്ത്യ​ക്ക് സാ​ധി​ക്കു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ഗോ​ള വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും എ​ണ്ണ​വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ട​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യാ​ൽ അ​സം​സ്കൃ​ത എ​ണ്ണ, എ​ൽ​പി​ജി, എ​ൽ​എ​ൻ​ജി എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ​ർ​ക്കാ​ർ തേ​ടു​ന്നു​ണ്ട്.

National

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് തടസവും നേരിട്ടു. പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാനമന്ത്രി രാംമോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്.

റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൗരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. എസ്. നിരഞ്ജൻ റെഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിംഗോ സ്പൂഫിംഗോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോൽക്കത്ത, അമൃത്സർ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. ‌

ഉപഗ്രഹ അധിഷ്ഠിത ലാൻഡിംഗ് നടപടി പ്രകാരമുള്ള വിമാനങ്ങളിലാണ് ജിപിഎസ് സ്പൂഫിംഗ് റിപ്പോർട്ട് ചെയ്തത്. ഈ വിമാനങ്ങൾക്കായി അടിയന്തര നടപടി ക്രമങ്ങൾ സജീവമാക്കി. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

International

യു​എ​ഇ പൗ​ര​ന്മാ​ർ​ക്ക് മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍‌​കൂ​ടി വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ സൗ​ക​ര്യം

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍​ക്ക് മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍‌​കൂ​ടി വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​തോ​ടെ കൊ​ച്ചി, കോ​ഴി​ക്കോ​ട്, അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ കൂ​ടി യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് വി​സ​യി​ല്ലാ​തെ എ​ത്താം

ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്കും പാ​കി​സ്താ​നി​ല്‍ വേ​രു​ള്ള​വ​ര്‍​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡ​ല്‍​ഹി, മും​ബൈ, കൊ​ല്‍​ക്ക​ത്ത, ചെ​ന്നൈ, ഹൈ​ദ​ര​ബാ​ദ്, ബെം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ യു​എ​ഇ പൗ​ര​ന്മാ​ര്‍​ക്ക് വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു വി​സ എ​ടു​ത്ത​ശേ​ഷം രാ​ജ്യ​ത്തെ​വി​ടെ​യും യാ​ത്ര ചെ​യ്യാം. 2000 രൂ​പ​യാ​ണ് ഓ​ണ്‍ അ​റൈ​വ​ല്‍ വി​സ​യ്ക്കു​ള്ള ഫീ​സ്. പാ​സ്‌​പോ​ര്‍​ട്ടി​ന് ആ​റു​മാ​സം കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്ക​ണം. ബി​സി​ന​സ്, ടൂ​റി​സം, സ​മ്മേ​ള​ന​ങ്ങ​ള്‍, ചി​കി​ത്സ തു​ട​ങ്ങി​യ​വ​ക്കാ​യി വ​രു​ന്ന​വ​ര്‍​ക്കാ​ണ് വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ പ്ര​ധാ​ന​മാ​യും ല​ഭി​ക്കു​ക. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ എ​ത്ര ത​വ​ണ​വേ​ണ​മെ​ങ്കി​ലും വി​സാ ഓ​ണ്‍ അ​റൈ​വ​ല്‍ ല​ഭി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up