Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajith Kumar

അ​ജി​ത്തി​ന്‍റെ കാ​ർ റേ​സിം​ഗ് ഹ​രം; ഡോ​ക്യു​മെ​ന്‍റ​റി ട്രെ​യി​ല​ർ പു​റ​ത്ത്  

ന​ട​ൻ അ​ജി​ത്ത് കു​മാ​റി​ന്‍റെ മോ​ട്ടോ​ർ സ്പോ​ർ​ട്സ് രം​ഗ​ത്തെ പ്ര​ണ​യം ആ​രാ​ധ​ക​ർ​ക്കെ​ല്ലാം ഹ​ര​മാ​ണ്. ഇ​പ്പോ​ഴി​താ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​യാ​ത്ര പ്ര​മേ​യ​മാ​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി ‘ഗ്ലാ​ഡി​യേ​റ്റേ​ഴ്സ് – ഇ​ൻ പേ​ഴ്സ്യൂ​ട്ട് ഓ​ഫ് ചാ​ല​ഞ്ച​സ്’​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

ഗോ​ൾ​ഡ​ൻ ട്രോ​ഫി ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ ശാ​ലി​നി അ​ജി​ത്ത് കു​മാ​ർ നി​ർ​മി​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സം​വി​ധാ​നം വി​ജ​യ് ആ​ണ്. ജി. ​വി. പ്ര​കാ​ശ് കു​മാ​ർ സം​ഗീ​തം ഒ​രു​ക്കു​ന്നു. ന​വം​ബ​ർ 19ന് ​ഈ ഡോ​ക്യു​മെ​ന്‍റ​റി റി​ലീ​സി​നെ​ത്തി​യേ​ക്കും.

 

Movies

ഗു​ഡ് ബാ​ഡ് അ​ഗ്ലി​ക്ക് ലാ​ഭ​വും കി​ട്ടി​യി​ല്ല, ന​ഷ്ട​വു​മാ​യി​ല്ല; അ​ജി​ത്ത് ചി​ത്ര​ത്തെ​ക്കു​റി​ച്ച് നി​ർ​മാ​താ​ക്ക​ൾ

അ​ജി​ത് കു​മാ​റി​നെ നാ​യ​ക​നാ​ക്കി ആ​ദി​ക് ര​വി​ച​ന്ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത ഗു​ഡ് ബാ​ഡ് അ​ഗ്ലി ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ ലാ​ഭ​മാ​യി​രു​ന്നി​ല്ലെ​ന്ന്‌ നി​ര്‍​മാ​താ​ക്ക​ളാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സ്. ലാ​ഭം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ചി​ത്രം ന​ഷ്ട​മാ​യി​രു​ന്നി​ല്ലെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

'സി​നി​മ​യി​ല്‍ ഞ​ങ്ങ​ള്‍ സ​ന്തു​ഷ്ട​രാ​ണ്. അ​ജി​ത് കു​മാ​റി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ ചി​ത്ര​മാ​യി അ​ത് മാ​റി. ഞ​ങ്ങ​ള്‍ വ​ലി​യ ലാ​ഭം കി​ട്ടി​യി​ല്ലെ​ങ്കി​ലും ന​ഷ്ട​മൊ​ന്നു​മി​ല്ല. ത​മി​ഴി​ലേ​ക്ക് ഞ​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ എ​ന്‍​ട്രി ല​ഭി​ച്ചു. ഭാ​വി​യി​ല്‍ അ​ജി​ത്തു​മാ​യി വീ​ണ്ടും സ​ഹ​ക​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്' എ​ന്നാ​യി​രു​ന്നു നി​ര്‍​മാ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

ഗു​ഡ് ബാ​ഡ് അ​ഗ്ലി​യി​ല്‍ ഇ​ള​യ​രാ​ജ​യു​ടെ പാ​ട്ടു​ക​ള്‍ ചേ​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ക​ര്‍​പ്പ​വ​കാ​ശ ത​ര്‍​ക്ക​ങ്ങ​ളി​ലും നി​ര്‍​മാ​താ​ക്ക​ള്‍ പ്ര​തി​ക​രി​ച്ചു.

ഒ​രു പാ​ട്ടി​ന് ഏ​ക​ദേ​ശം 15 മു​ത​ല്‍ 20 ല​ക്ഷം​വ​രെ രൂ​പ ന​ല്‍​കി സോ​ണി മ്യൂ​സി​ക്കി​ല്‍​നി​ന്നാ​ണ് ഞ​ങ്ങ​ള്‍ പാ​ട്ടു​ക​ളു​ടെ അ​വ​കാ​ശം വാ​ങ്ങി​യ​ത്. ത​ര്‍​ക്കം ഇ​ള​യ​രാ​ജ​യും സോ​ണി മ്യൂ​സി​ക്കും ത​മ്മി​ലാ​ണ്. ഗാ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

അ​ന്തി​മ​വി​ധി ഉ​ട​ന്‍ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ കൈ​യി​ല്‍ നി​യ​മ​പ​ര​മാ​യ എ​ല്ലാ രേ​ഖ​ക​ളു​മു​ണ്ട്. കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ട്. കേ​സ് നി​ല​വി​ലി​രി​ക്കെ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല'. അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Kerala

അ​ജി​ത് കു​മാ​റി​നെതിരായ അ​ന​ധി​കൃ​ത സ്വ​ത്ത് കേ​സ്; ഹ​ര്‍​ജി​ക​ള്‍ ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്കും

 

 

കൊ​ച്ചി: എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെതിരായ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്കും.

വി​ജി​ല​ന്‍​സ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു അ​ജി​ത്കു​മാ​റും ഉ​ത്ത​ര​വി​ലെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന സ​ര്‍​ക്കാ​രും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചി​ല്‍ പ​രി​ഗ​ണ​ന​യ്ക്കു വ​ന്നെ​ങ്കി​ലും ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റു​ക​യാ​യി​രു​ന്നു. അ​ജി​ത്കു​മാ​റി​ന്‍റെ ആ​വ​ശ്യ​ത്തെ എ​തി​ര്‍​ത്ത് മു​ന്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍ ക​ക്ഷി​ചേ​രാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Kerala

അജിത് കുമാറിന് വീഴ്ച പറ്റി; ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം: പൂ​രം ക​ല​ക്ക​ല്‍ വി​വാ​ദ​ത്തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന് ഔ​ദ്യോ​ഗി​ക വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡി​ജി​പി​യു​ടെ റി​പ്പോ​ര്‍​ട്ട്. ഔ​ദ്യോ​ഗി​ക ചു​മ​ത​ല​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ലെ​ത്തി​യ എ​ഡി​ജി​പി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല എ​ന്നാ​ണ് ഡി​ജി​പി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

മ​ന്ത്രി​യും ക​മ്മീ​ഷ​ണ​റും ദേ​വ​സ്വ​വും എ​ല്ലാം മു​ന്‍​കൂ​ട്ടി വി​വ​രം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും എ​ഡി​ജി​പി വേ​ണ്ട​ത്ര ക​രു​ത​ല്‍ കാ​ണി​ച്ചി​ല്ല. പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു ശേ​ഷം മ​ന്ത്രി കെ. ​രാ​ജ​ന്‍ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ടും എ​ഡി​ജി​പി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും ഡി​ജി​പി ഷെ​യ്ക്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പൂ​ര​ത്തി​ന് ഇ​ട​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ സ​മ​യ​ത്ത് താ​ന്‍ വി​ളി​ച്ചി​ട്ടും എ​ഡി​ജി​പി ഫോ​ണ്‍ എ​ടു​ത്തി​ല്ല എ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണ് എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. മ​ന്ത്രി വി​ളി​ച്ച​ത് അ​റി​ഞ്ഞി​ല്ലെ​ന്നും രാ​ത്രി വൈ​കി​യ​തി​നാ​ല്‍ ഉ​റ​ങ്ങി​യെ​ന്നു​മാ​യി​രു​ന്നു അ​ജി​ത് കു​മാ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച് ഡി​ജി​പി​ക്ക് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

പി.​വി. അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ​തി​രേ പ്ര​ഖ്യാ​പി​ച്ച ത്രി​ത​ല അ​ന്വേ​ഷ​ണം ഇ​തോ​ടെ അ​വ​സാ​നി​ച്ചു. പൂ​രം ക​ല​ക്ക​ല്‍, ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച, അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം എ​ന്നീ മൂ​ന്ന് ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് എ​ഡി​ജി​പി​ക്കെ​തി​രാ​യി അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

മ​റ്റ് ര​ണ്ട് ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ജി​ത് കു​മാ​റി​ന് അ​നു​കൂ​ല​മാ​യ റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും പൂ​രം ക​ല​ങ്ങി​യ​തി​ല്‍ അ​ജി​ത് കു​മാ​റി​ന് വീ​ഴ്ച​പ​റ്റി എ​ന്നാ​യി​രു​ന്നു ഡി​ജി​പി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്.

ഇ​തേ തു​ട​ര്‍​ന്ന് സ​മ​ര്‍​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​ലും അ​ജി​ത് കു​മാ​റി​ന്റെ വീ​ഴ്ച​ക​ള്‍ ഡി​ജി​പി അ​ക്ക​മി​ട്ട് നി​ര​ത്തി​യി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്ന​ത് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് അ​ട​ക്കം പ​രി​ഗ​ണി​ക്കു​ന്ന അ​ജി​ത് കു​മാ​റി​ന് നി​ര്‍​ണാ​യ​ക​മാ​ണ്.

Latest News

Corehub Up