ട്രെയിലറിൽ നിന്നും
നടൻ അജിത്ത് കുമാറിന്റെ മോട്ടോർ സ്പോർട്സ് രംഗത്തെ പ്രണയം ആരാധകർക്കെല്ലാം ഹരമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആ യാത്ര പ്രമേയമാക്കുന്ന ഡോക്യുമെന്ററി ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ന്റെ ട്രെയിലർ പുറത്തിറങ്ങി.
ഗോൾഡൻ ട്രോഫി ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ ശാലിനി അജിത്ത് കുമാർ നിർമിക്കുന്ന ഡോക്യുമെന്ററിയുടെ സംവിധാനം വിജയ് ആണ്. ജി. വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. നവംബർ 19ന് ഈ ഡോക്യുമെന്ററി റിലീസിനെത്തിയേക്കും.
അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി, മക്കളായ അനൗഷ്ക, അദ്വിക് എന്നിവരും ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്.
ഗ്ലാഡിയേറ്റേഴ്സ്ന്റെ ട്രെയിലർ ആദ്യം തിയറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. ഡിജിറ്റൽ റിലീസിന് മുമ്പ് ട്രെയിലർ ബിഗ് സ്ക്രീനിലെത്തിക്കാനുള്ള ഈ തീരുമാനത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Tags : Gladiators Ajith Kumar Racing AL Vijay GV Prakash