x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മം: കെ.​കെ. ശൈ​ല​ജ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 22, 2026 09:36 AM IST | Updated: September 22, 2026 09:36 AM IST

കെ.കെ. ഷൈലജ, സനൽകുമാർ

സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് കെ.​കെ. ശൈ​ല​ജ രം​ഗ​ത്ത്.

മ​ഞ്ജു വാ​ര്യ​ര്‍​ക്കെ​തി​രെ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മ​മാ​ണെ​ന്നും മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ഒ​രു കു​റ്റ​വാ​ളി​യു​ടെ ജ​ല്‍​പ​ന​ങ്ങ​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള​ത​ല്ല അ​വ​രു​ടെ ജീ​വി​ത​മെ​ന്നും ശൈ​ല​ജ ഫേ​സ്ബു​ക്കി​ല്‍ പ്ര​തി​ക​രി​ച്ചു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ അ​ഭി​നേ​ത്രി​മാ​രി​ൽ ഒ​രാ​ളാ​ണ് മ​ഞ്ജു വാ​ര്യ​ർ. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി അ​തി​ജീ​വി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ലും മ​ഞ്ജു നി​ര​വ​ധി പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ണ്.

മ​ഞ്ജു​വി​നെ​തി​രെ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മ​മാ​ണ്. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ഒ​രു കു​റ്റ​വാ​ളി​യു​ടെ ജ​ല്പ​ന​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള​ത​ല്ല അ​വ​രു​ടെ ജീ​വി​തം. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മ​ഞ്ജു ന​ട​ത്തു​ന്ന നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും പ്രഖ്യാ​പി​ക്കു​ന്നു.

Tags : Sanal Kumar Sasidharan K.K. Shailaja manju warrier cinema malayalam

Recent News

Corehub Up