Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alcohol

അമിത മദ്യപാനം; രണ്ടു സോഫ്റ്റ്‌വെയർ എൻജിനിയർമാർ മരിച്ചു

ബ​​​ന്ദ​​​വ​​​ഡി​​​പ്പ​​​ള്ളി (ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്): അ​​​മി​​​ത മ​​​ദ്യ​​​പാ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ ര​​​ണ്ട് സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു.

അ​​​ന്ന​​​മ​​​യ ജി​​​ല്ല​​​യി​​​ലെ ബ​​​ന്ദ​​​വ​​​ഡി​​​പ്പ​​​ള്ളി​​​യി​​​ലാ​​​ണ് നാ​​​ലു സു​​​ഹു​​​ത്തു​​​ക്ക​​​ൾ ചേ​​​ർ​​​ന്നു മ​​​ദ്യ​​​പി​​​ച്ച​​​തി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​ക്കു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. 19 കു​​പ്പി ബി​​​യ​​​റാ​​​ണ് എ​​​ല്ലാ​​​വ​​​രും കൂടി കു​​​ടി​​​ച്ചുതീ​​​ർ​​​ത്ത​​​ത്. ഇ​​​തി​​​ൽ ആ​​​റു കു​​പ്പി ബി​​​യ​​​ർ കു​​​ടി​​​ച്ച കു​​​മാ​​​റും അ​​​ഞ്ചെ​​​ണ്ണം കു​​​ടി​​​ച്ച പു​​​ഷ്പ​​​രാ​​​ജു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.

മ​​​ദ്യ​​​ത്തി​​​നൊ​​​പ്പം അ​​​മി​​​ത​​​മാ​​​യി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചി​​​രു​​​ന്നു​​​വത്രെ. തി​​​രി​​​കെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ കു​​​മാ​​​റി​​​ന് ശ്വാ​​​സ​​​ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തൊ​​​ട്ടു​​​പി​​​റ​​​കേ പു​​​ഷ്പ​​​രാ​​​ജി​​​നും ശ്വാ​​​സം​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. ഇ​​​വ​​​ർ കു​​​ടി​​​ച്ച മ​​​ദ്യ​​​ത്തി​​​ന്‍റെ സാം​​പി​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും അ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up