Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aluminum Wires

Thiruvananthapuram

അ​മ്പൂ​രി​യി​ല്‍ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ അ​ലു​മി​നി​യം ക​മ്പി​ക​ള്‍ മോഷ്ടിക്കാൻ വി​ദ്യാ​ര്‍​ഥി​ക​ളുടെ ശ്രമം

വെ​ള്ള​റ​ട: അ​മ്പൂ​രി​യി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ 100 കി​ലോ​യോ​ളം വ​രു​ന്ന അ​ലു​മി​നി​യ​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക് ക​മ്പി മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥിയെ പൊ​ലീ​സ് പി​ടി​കൂ​ടി. മൂ​ന്നു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 5:30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്പൂ​രി​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി നാ​ലു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ കെ​എ​സ്ഇ​ബി. ഓ​ഫീ​സി​നു മു​ന്നി​ലി​രു​ന്ന 100 കി​ലോ​യോ​ളം വ​രു​ന്ന അ​ലു​മി​നി​യം ക​മ്പി​ക​ളാ​ണ് മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ലൊ​രാ​ള്‍ അ​ലു​മി​നി​യം ക​മ്പി​ക​ളു​ടെ ചു​രു​ള്‍ അ​ഴി​ക്കു​ന്ന​തു കു​മ്പി​ച്ച​ല്‍​ക​ട​വി​ല്‍ പ​ട്രോ​ളിം​ഗ് ക​ഴി​ഞ്ഞു തി​രി​കെ വ​രി​ക​യാ​യി​രു​ന്ന പൊ​ലീ​​സ് സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ളാ​യ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​ണെ​ന്നും അ​മ്പൂ​രി​യി​ല്‍ സ്ഥ​ലം​കാ​ണാ​ന്‍ എ​ത്തി​യ​താ​ണെ​ന്നും അ​റി​യു​ന്ന​ത്. കേ​സെ​ടു​ത്ത ശേ​ഷം ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കു​ട്ടി​യെ വി​ട്ട​യ​ച്ചു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യി വൈ​ദ്യു​തി ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ണി​ത്തി​ര​ക്കി​ലാ​യ​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഇ​ല്ലാ​തി​രു​ന്ന​താ​ണു വി​ദ്യാ​ര്‍​ഥികള്‍​ക്ക് മോ​ഷ​ണ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

Latest News

Corehub Up