Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anticipation

ആകാംക്ഷകൾക്കൊടുവിൽ സതീശന് അനുകൂല ട്വിസ്റ്റ്

ന്യൂ​ഡ​ൽ​ഹി: പ​തി​നൊ​ന്നു ദി​വ​സം നീ​ണ്ട ആ​കാം​ക്ഷ​ക​ൾ​ക്കും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ടാ​ണ് വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തേ​ക്ക് കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ രാ​വി​ലെ രാ​ഹു​ൽ ഗാ​ന്ധി​യും ഖാ​ർ​ഗെ​യും വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി.

ഖാ​ർ​ഗെ​യും രാ​ഹു​ലും ര​ണ്ടു ദി​വ​സ​മാ​യി പ​ല​വ​ട്ടം ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച വേ​ണു​ഗോ​പാ​ലി​നു പ​ക​രം വ​ന്പ​ൻ ട്വി​സ്റ്റോ​ടെ സ​തീ​ശ​നെ നാ​യ​ക​നാ​ക്കാ​ൻ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്ത​ത്. സോ​ണി​യാ ഗാ​ന്ധി​യു​ടെകൂ​ടി അം​ഗീ​കാ​രം കി​ട്ടി​യ​തോ​ടെ സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു തീ​ർ​ച്ച​യാ​യി.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാദാ​സ് മു​ൻ​ഷി, കേ​ര​ള​ത്തി​ൽ കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യെ​ത്തി​യ അ​ജ​യ് മാ​ക്ക​ൻ, മു​കു​ൾ വാ​സ്നി​ക് എ​ന്നി​വ​രു​മാ​യും വീ​ണ്ടും ച​ർ​ച്ച ചെ​യ്താ​ണു തീ​രു​മാ​നം.

തൊ​ട്ടു​പി​ന്നാ​ലെ എ​ഐ​സി​സി​യു​ടെ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യ വേ​ണു​ഗോ​പാ​ലി​നെ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലേ​ക്കു ക്ഷ​ണി​ച്ചു​വ​രു​ത്തി തീ​രു​മാ​നം അ​റി​യി​ച്ചു. നി​യ​മ​സ​ഭാ ക​ക്ഷി​യി​ൽ ഭൂ​രി​പ​ക്ഷം അ​ട​ക്കം മു​ഖ്യ​മ​ന്ത്രിപ​ദ​വി​യി​ലേ​ക്കു വേ​ണു​ഗോ​പാ​ലി​നു​ള്ള അ​ർ​ഹ​ത​യി​ൽ സം​ശ​യ​മി​ല്ലെ​ന്നും എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച്, സ​തീ​ശ​നെ നേ​താ​വാ​യി നി​യ​മി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ലും ഖാ​ർ​ഗെ​യും വി​ശ​ദീ​ക​രി​ച്ചു.

നി​യ​മ​സ​ഭാ​ ക​ക്ഷി​യി​ലും പി​സി​സി, ഡി​സി​സി​ക​ളി​ലും ഭൂ​രി​പ​ക്ഷം പേ​രു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​ട്ടും പാ​ർ​ട്ടി​ക്കും യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നും കാ​ര്യ​മാ​യ ക​ഠി​നാ​ധ്വാ​നം ചെ​യ്ത ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടാ​ൻ തു​ട​ക്ക​ത്തി​ൽ വേ​ണു​ഗോ​പാ​ലി​നു ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ, താ​ൻ പാ​ർ​ട്ടി​യു​ടെ വി​ശ്വ​സ്ത ഭ​ട​നാ​ണെ​ന്നും തീ​രു​മാ​ന​ത്തി​നു വ​ഴ​ങ്ങു​ക​യാ​ണെ​ന്നും ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ചെ​ന്നി​ത്ത​ല​യെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച് രാ​ഹു​ലും ഖാ​ർ​ഗെ​യും സം​സാ​രി​ച്ചു. സീ​നി​യോ​റി​റ്റി അ​ട​ക്കം ത​ന്‍റെ അ​ർ​ഹ​ത​യെ ത​ള്ളി​യ​തി​ലു​ള്ള വി​ഷ​മ​വും അ​തൃ​പ്തി​യും ചെ​ന്നി​ത്ത​ല മ​റ​ച്ചു​വ​ച്ചി​ല്ല. മു​തി​ർ​ന്ന നേ​താ​വാ​യ ചെ​ന്നി​ത്ത​ല​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ഖാ​ർ​ഗെ​പോ​ലും പ്ര​യാ​സ​പ്പെ​ട്ടു. പ​ക്വ​ത​യു​ള്ള നേ​താ​വാ​യ ചെ​ന്നി​ത്ത​ല പാ​ർ​ട്ടി തീ​രു​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യോ ധി​ക്ക​രി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ചെ​ന്നി​ത്ത​ല, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ യു​ഡി​എ​ഫി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ പാ​ർ​ട്ടി​യാ​യ മമുസ്‌ലിം ലീ​ഗ് നേ​താ​വ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച് ഖാ​ർ​ഗെ തീ​രു​മാ​നം അ​റി​യി​ച്ചു. ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്നും സ​ർ​വാ​ത്മ​നാ പി​ന്തു​ണ​യു​ണ്ടെ​ന്നും ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up