Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appoint

436 താ​ത്കാ​ലി​ക ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​നു​ള്ള ത​ദ്ദേ​ശ വ​കു​പ്പ് തീ​രു​മാ​നം വി​വാ​ദ​ത്തി​ല്‍

കോ​​​ഴി​​​ക്കോ​​​ട്: പി​​​എ​​​സ്‌​​​സി റാ​​​ങ്ക് പ​​​ട്ടി​​​ക നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി 436 താ​​​ത്കാ​​​ലി​​​ക ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നം വി​​​വാ​​​ദ​​​ത്തി​​​ല്‍.

പി​​​എ​​​സ്‌​​​സി റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ലെ നി​​​യ​​​മ​​​നം നി​​​ല​​​ച്ച​​​തോ​​​ടെ പ​​​രാ​​​തി​​​യു​​​മാ​​​യി സ​​​ര്‍​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍.

505 ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍​മാ​​​രു​​​ടെ നി​​​യ​​​മ​​​നം ദീ​​​ര്‍​ഘി​​​പ്പി​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ര്‍​ശ ത​​​ദ്ദേ​​​ശ മ​​​ന്ത്രി കെ.​​​എം. ഷാ​​​ജി ഉ​​​ട​​​ന്‍ അം​​​ഗീ​​​ക​​​രി​​​ച്ചേ​​​ക്കും. അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ അം​​​ഗീ​​​കാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഫ​​​യ​​​ലി​​​ല്‍ കു​​​റി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം 505 പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍​മാ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​ന​​​ല്‍​കാ​​​നും നീ​​​ക്കം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. പി​​​എ​​​സ്‌​​​സി പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വ​​​ന്ന് ആ​​​റു​​​മാ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ഴും നൂ​​​റി​​​ല്‍ താ​​​ഴെ​​​യാ​​​ണു നി​​​യ​​​മ​​​നം.

താ​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് വീ​​​ണ്ടും അ​​​വ​​​സ​​​രം ന​​​ല്‍​കാ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​യാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍.

Latest News

Corehub Up