Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Army Base

സൈനികതാവളത്തിൽ തൊഴിലാളിയായി ബംഗ്ലാ പൗരൻ; സൈന്യം അറസ്റ്റ് ചെയ്തു

കൊ​​​ൽ​​​ക്ക​​​ത്ത: സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി എ​​​ത്തി​​​യ ബം​​​ഗ്ലാ​​​ദേ​​​ശി പൗ​​​ര​​​നെ ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ സി​​​ലി​​​ഗു​​​ഡി​​​യി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ബെം​​​ഗ്ദു​​​ബി മി​​​ലി​​​ട്ട​​​റി സ്റ്റേ​​​ഷ​​​നി​​​ൽ ജോ​​​ലി ചെ​​​യ്തു പോ​​​ന്നി​​​രു​​​ന്ന ഇ​​​യാ​​​ളു​​​ടെ കൈ​​​വ​​​ശം ആ​​​ധാ​​​ർ, പാ​​​ൻ, വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​യാ​​​ളി​​​ൽ​​നി​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശ് ദേ​​​ശീ​​​യ ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ർ​​​ഡും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി തൊ​​​ഴി​​​ലാ​​​ളി​​​യെ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി. രാ​​​ജ്യ​​​ത്തെ സൈ​​​നി​​​ക​​​താ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​യി സൈ​​​നി​​​ക ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

ധാ​​​രാ​​​ളം ബം​​​ഗ്ലാ​​​ദേ​​​ശി​​​ക​​​ൾ വ്യാ​​​ജ ഇ​​​ന്ത്യ​​​ൻ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ കൈ​​​ക്ക​​​ലാ​​​ക്കു​​​ക​​​യും രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​മെ​​​ന്ന് ഒ​​​രു സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up