കൊൽക്കത്ത: സൈനിക താവളത്തിൽ തൊഴിലാളിയായി എത്തിയ ബംഗ്ലാദേശി പൗരനെ ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ സ്ഥിതി ചെയ്യുന്ന ബെംഗ്ദുബി മിലിട്ടറി സ്റ്റേഷനിൽ ജോലി ചെയ്തു പോന്നിരുന്ന ഇയാളുടെ കൈവശം ആധാർ, പാൻ, വോട്ടർ ഐഡി കാർഡുകൾ എന്നിവ ഉണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു.
ഇയാളിൽനിന്നു ബംഗ്ലാദേശ് ദേശീയ ഐഡന്റിറ്റി കാർഡും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി തൊഴിലാളിയെ പോലീസിന് കൈമാറി. രാജ്യത്തെ സൈനികതാവളങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി സൈനിക ഇന്റലിജൻസ് ഏജൻസികൾ ജാഗ്രത പാലിച്ചുവരികയാണ്.
ധാരാളം ബംഗ്ലാദേശികൾ വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കുകയും രാജ്യത്തുടനീളം തൊഴിലെടുക്കുകയും ചെയ്യുന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
Tags : Bangladeshi citizen army base