Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto Rickshaw

ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ഇ​ല​ക്ട്രി​ക് ഓ​ട്ടോ മു​ന്നോ​ട്ട് നീ​ങ്ങി കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു; അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് നാ​ല് വ​യ​സു​കാ​രി

കു​ന്നം​കു​ളം: ഓ​ൺ ചെ​യ്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി നാ​ല് വ​യ​സു​കാ​രി കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു. തൃ​ശൂ​ർ കു​ന്നം​കു​ളം മ​ര​ത്തം​കോ​ട് അ​മ്പ​ലം പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ബി​ന്നി-​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ എ​ൽ​സി (4) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പി​താ​വ് (മു​ത്ത​ച്ഛ​ൻ) ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലേ​ക്ക് വ​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യു​ടെ ചാ​വി ഓ​ഫ് ചെ​യ്യാ​ൻ മ​റ​ന്നി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് എ​ൽ​സി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ആ​ക്സി​ലേ​റ്റ​ർ തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മു​ന്നോ​ട്ട് നീ​ങ്ങു​ക​യും വീ​ടി​ന്‍റെ വ​ശ​ത്തു​ണ്ടാ​യി​രു​ന്ന കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യോ​ടൊ​പ്പം കു​ട്ടി​യും കി​ണ​റ്റി​ൽ വീ​ണു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​യ​ൽ​വാ​സി ധീ​ര​മാ​യി കി​ണ​റ്റി​ൽ ഇ​റ​ങ്ങി കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് കു​ന്നം​കു​ളം ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ൽ കി​ട​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 

District News

ക​ടു​വാ​ക്കു​ള​ത്ത് സം​ഘ​ർ​ഷം; ഓ​ട്ടോ​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു

ക​ടു​വാ​ക്കു​ളം: റി​ട്ടേ​ൺ ഓ​ട്ട​ത്തി​ന്‍റെ കാ​ശി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ ക​ടു​വാ​ക്കു​ള​ത്തു സം​ഘ​ർ​ഷം. പ​ത്തു രൂ​പ​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ ക​ടു​വാ​ക്കു​ളം ചൂ​ള​ക്ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ടു​വാ​ക്കു​ളം ക​വ​ല​യി​ലെ ഓട്ടോ​റി​ക്ഷ​ക്കാ​ർ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 11 വ​രെ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു.

പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​യും ക​ടു​വാ​ക്കു​ള​ത്തെ ഓട്ടോ ഡ്രൈ​വ​റു​മാ​യ ഷാ​ജി(​കൊ​ച്ചു​മോ​ൻ) ഓട്ടം ക​ഴി​ഞ്ഞ് സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രു​ന്ന​തി​നി​ട​യി​ൽ ഒ​രു അ​ച്ഛ​നും മ​ക​നും ഓട്ടോ​യി​ൽ ക​യ​റി ചൂ​ള​ക്ക​വ​ല​യി​ൽ ഇ​റ​ങ്ങി. റി​ട്ടേ​ൺ ഒാ​ട്ട​ത്തി​നു ന​ൽ​കി​യ 20 രൂ​പ​യി​ൽ പ​ത്തു രൂ​പ തി​രി​കെ വേ​ണ​മെ​ന്ന് അ​ച്ഛ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, റി​ട്ടേ​ൺ ഓട്ട​ത്തി​ന് 20 രൂ​പ​യാ​ണെ​ന്നു ഡ്രൈ​വ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ തു​ട​ങ്ങി​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷം ക​ണ്ട് ഇ​തു​വ​ഴി വ​ന്ന മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​ർ മാ​ട്ടി​യും ഇ​റ​ങ്ങി​ച്ചെ​ന്നു. തുടർന്ന് ത​ങ്ങ​ളെ ഇരുവരെയും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു. മാട്ടിയുടെ മുഖത്തു മർദനമേറ്റു. ഇ​രു​വ​രും ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഘ​ർ​ഷം ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up