ചാലക്കുടി: അന്തരിച്ച ദേശീയ ഫുട്ബോൾ പരിശീലകൻ ടി.കെ. ചാത്തുണ്ണിയെ അനുസ്മരിച്ച് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച് നഗരസഭ. ദേശീയ ഫുട്ബോൾ കോച്ചും ഇന്ത്യൻ താരവുമായിരുന്ന ടി.കെ. ചാത്തുണ്ണിയെ അനുസ്മരിച്ചു കൊണ്ട് നഗരസഭ അങ്കണത്തിൽ വലിയ സ്ക്രീനിൽ ലോകകപ്പ് ഫുട്ബോൾ പ്രദർശനം ആരംഭിച്ചു.
ടി.കെ. ചാത്തുണ്ണിയുടെ രണ്ടാം ചരമ വാർഷികദിനത്തിലാണ് ആദ്യ മത്സരങ്ങൾ ആരംഭിച്ചത്.നഗരസഭ അങ്കണത്തിൽ കൂറ്റൻ എൽഇഡി സ്ക്രീനിൽ നടന്ന ആദ്യ മത്സരം കാണാൻ നൂറ് കണക്കിന് ഫുട്ബോൾ പ്രേമികൾ എത്തിയിരുന്നു. മത്സരങ്ങളുടെ പ്രദർശനം സനീഷ്കുമാർ ജോസഫ് എം എൽഎ ഉദ്ഘാടനം ചെയ്തു.
ഫിഫ നിലവാരത്തിൽ അഞ്ച് കോടി രൂപ ചെലവിൽ ചാലക്കുടിയിൽ നിർമാണം പുരോഗമിക്കുന്ന ടി.കെ. ചാത്തുണ്ണിയുടെ പേരിലുള്ള ആധുനിക ടർഫ് ഫുട്ബോൾ മൈതാനം എത്രയുംവേഗം കായികപ്രേമികൾക്ക് തുറന്നുകൊടുക്കുമെന്ന് എംഎൽഎ അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.വി. പോൾ, പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, കൗൺസിലർമാരായ ആനി പോൾ, ഷിഫ സന്തോഷ്, ഒ.എസ്. ചന്ദ്രൻ, ജിയോ കിഴക്കുംതല, ലിജി ജോജി, വിൻസെന്റ്് പാണാട്ടുപറമ്പിൽ, റെയ്സൻ ആലുക്ക, വൽസൻ ചമ്പക്കര, മോഹനൻ വൈമേലി, റീന ഡേവീഡ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, മുൻ കൗൺസിലർ ബിജു എസ്. ചിറയത്ത്, സെക്രട്ടറി കെ. പ്രമോദ് എന്നിവർ പ്രസംഗിച്ചു.