കയ്പമംഗലം: ദേശീയപാത 66 കയ്പമംഗലം പന്ത്രണ്ടിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.
ചളിങ്ങാട് പള്ളിനട സ്വദേശി മാമ്പറമ്പത്ത് സുനിൽകുമാർ(51) ആണ് മരിച്ചത്. ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെ മരിച്ചു.