കോട്ടയം: ഇല്ലായ്മ ചെയ്ത രോഗങ്ങള്‍ തിരികെ വരുന്നത് ചെറുക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ""എന്റെ ക്ഷയരോഗ മുക്ത കേരളം’’ പദ്ധതിയുടെ ഭാഗമായി 2025-ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകള്‍ക്കുള്ള പുരസ്കാര വിതരണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായുള്ള ടിബി ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ആര്‍ഡിഒ നിജു കുര്യന് ടിബി മുക്ത് സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സാം സാവിയോ, ജില്ലാ പഞ്ചായത്തംഗം ആര്. ശ്രീകല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു. ഗോള്‍ഡ് വിഭാഗത്തില്‍ ഞീഴൂര്‍, മണിമല, കറുകച്ചാല്‍, കല്ലറ, അകലക്കുന്നം, തലപ്പലം പഞ്ചായത്തുകളാണ് അവാര്‍ഡിന് അര്‍ഹരായത്.
സില്‍വര്‍ വിഭാഗത്തില്‍ നീണ്ടൂര്‍, കുറിച്ചി, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, തീക്കോയി, മറവന്തുരുത്ത്, കൂരോപ്പട, പനച്ചിക്കാട്, നെടുംകുന്നം പഞ്ചായത്തുകളും ബ്രോണ്‍സ് വിഭാഗത്തില്‍ കടപ്ലാമറ്റം, തലയാഴം, ആര്‍പ്പൂക്കര, ഉഴവൂര്‍, തലയോലപ്പറമ്പ്, കങ്ങഴ പഞ്ചായത്തുകളും അവാര്‍ഡിന് അര്‍ഹരായി.