x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​​ക​​ച്ച ക്ഷ​​യ​​രോ​​ഗ​​മു​​ക്ത പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍​ക്കു​​ള്ള പു​​ര​​സ്‌​​കാ​​ര വി​​ത​​ര​​ണം നി​​ര്‍​വ​​ഹി​​ച്ചു


Published: July 7, 2026 01:40 AM IST | Updated: July 7, 2026 01:40 AM IST

കോ​​ട്ട​​യം: ഇ​​ല്ലാ​​യ്മ ചെ​​യ്ത രോ​​ഗ​​ങ്ങ​​ള്‍ തി​​രി​​കെ വ​​രു​​ന്ന​​ത് ചെ​​റു​​ക്കാ​​ന്‍ കൂ​​ട്ടാ​​യ പ​​രി​​ശ്ര​​മം വേ​​ണ​​മെ​​ന്ന് സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍. ""എ​​ന്‍റെ ക്ഷ​​യ​​രോ​​ഗ മു​​ക്ത കേ​​ര​​ളം’’ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 2025-ലെ ​​മി​​ക​​ച്ച ക്ഷ​​യ​​രോ​​ഗ​​മു​​ക്ത പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍​ക്കു​​ള്ള പു​​ര​​സ്‌​​കാ​​ര വി​​ത​​ര​​ണം നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന പ്ര​​തി​​നി​​ധി​​ക​​ള്‍​ക്കാ​​യു​​ള്ള ടി​​ബി ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും അ​​ദ്ദേ​​ഹം നി​​ര്‍​വ​​ഹി​​ച്ചു.

കോ​​ട്ട​​യം മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കോ​​ട്ട​​യം ആ​​ര്‍​ഡി​​ഒ നി​​ജു കു​​ര്യ​​ന്‍ ടി​​ബി മു​​ക്ത് സ്റ്റാ​​റ്റ​​സ് റി​​പ്പോ​​ര്‍​ട്ട് പ്ര​​കാ​​ശ​​നം ചെ​​യ്തു. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ. ​​സാം സാ​​വി​​യോ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ര്‍. ശ്രീ​​ക​​ല, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗോ​​ള്‍​ഡ് വി​​ഭാ​​ഗ​​ത്തി​​ല്‍ ഞീ​​ഴൂ​​ര്‍, മ​​ണി​​മ​​ല, ക​​റു​​ക​​ച്ചാ​​ല്‍, ക​​ല്ല​​റ, അ​​ക​​ല​​ക്കു​​ന്നം, ത​​ല​​പ്പ​​ലം പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് അ​​വാ​​ര്‍​ഡി​ന് അ​​ര്‍​ഹ​​രാ​​യ​​ത്.

സി​​ല്‍​വ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ നീ​​ണ്ടൂ​​ര്‍, കു​​റി​​ച്ചി, പൂ​​ഞ്ഞാ​​ര്‍ തെ​​ക്കേ​​ക്ക​​ര, വെ​​ച്ചൂ​​ര്‍, തീ​​ക്കോ​​യി, മ​​റ​​വ​​ന്‍​തു​​രു​​ത്ത്, കൂ​​രോ​​പ്പ​​ട, പ​​ന​​ച്ചി​​ക്കാ​​ട്, നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ബ്രോ​​ണ്‍​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ക​​ട​​പ്ലാ​​മ​​റ്റം, ത​​ല​​യാ​​ഴം, ആ​​ര്‍​പ്പൂ​​ക്ക​​ര, ഉ​​ഴ​​വൂ​​ര്‍, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്, ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്തു​​ക​​ളും അ​​വാ​​ര്‍​ഡി​​ന് അ​​ര്‍​ഹ​​രാ​​യി.

Tags : nattu vishesham Award ceremony best tuberculosis

Recent News

Corehub Up