Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bevco Outlet

ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റി​ൽ മോ​ഷ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ നി​ന്ന് പ​ണ​വും മ​ദ്യ​വും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ല​രാ​മ​പു​ര​ത്തെ ഔ​ട്ട്‌​ലെ​റ്റി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ക​ണ്ണ​മ്മൂ​ല ആ​ട്ട​റ ലെ​യ്നി​ൽ റ​ഫീ​സ് ഖാ​ൻ (32), വ​ള്ള​ക്ക​ട​വി​ൽ ഷാ​റൂ​ഖാ​ൻ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മോ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​വ​രാ​ണ് പ്ര​തി​ക​ളെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 12ന് ​രാ​ത്രി​യി​ലാ​ണ് ബാ​ല​രാ​മ​പു​ര​ത്തെ ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഔ​ട്ട്‌​ലെ​റ്റി​ന്‍റെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ പ്ര​തി​ക​ൾ പ​ണ​വും മ​ദ്യ​വും ക​വ​രു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up