Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Rally

Kottayam

ബൈ​ക്ക് റാ​ലി​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ൽ സ്വീ​ക​ര​ണം ഇന്ന്

ച​ങ്ങ​നാ​ശേ​രി: രാ​ഷ്‌ട്രീയ ഏ​ക​താ ദി​വ​സ് -2026ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് ഗു​ജ​റാ​ത്തി​ലെ ഏ​ക​താ ന​ഗ​റി​ലെ സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി​യി​ലേ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​ക്ക് റാ​ലി​ക്ക് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വീ​ക​ര​ണം ന​ൽ​കും. കേ​ര​ള പോ​ലീ​സ്, കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​ൻ, കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം.
ബൈ​ക്ക് റാ​ലി​യു​ടെ കേ​ര​ള​ത്തി​ലെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.

ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​നു ജോ​ബ് കു​ഴി​മ​ണ്ണി​ൽ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​മി ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​എം. നെ​ജി​യ, കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു കെ.​എം, കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​ൻ ക​മ​ൻ​ഡാ​ന്‍റ് എ.​യു. സു​നി​ൽ​കു​മാ​ർ ഐ​പി​എ​സ്, ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് അ​ജി ചാ​ൾ​സ്, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്., അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ് ജി​ജി​മോ​ൻ പി.​എം. എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ത​ടി​ക്ക​ൽ ക​ള​രി സം​ഘ​ത്തി​ന്‍റെ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​ന​വും ദ്രോ​ണാ​സ് ഫി​റ്റ് ആ​ൻ​ഡ് ഫൈ​റ്റ് ക്ല​ബ്ബി​ന്‍റെ മാ​ർ​ഷ്യ​ൽ ആ​ർ​ട്‌​സ്, ഫി​റ്റ്‌​ന​സ് പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ സ്കൂ​ളു​ക​ളി​ൽനി​ന്നു​ള്ള സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും പ​ങ്കെ​ടു​ക്കും.

Latest News

Corehub Up