നിലമ്പൂര്‍: ചക്കാലക്കുത്ത് പുളിമൂട്ടുവീട്ടില് ശോശാമ്മ ഫിലിപ്പി (79)ന്റെ മരണാനന്തര ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ദാനം ചെയ്തു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലേക്കാണ് ദാനം ചെയ്തത്.
മകന് സാമുവല്‍ ബേബി, മരുമകള്‍ ഷാലി സാമുവല്‍ എന്നിവരുടെ സമ്മതപ്രകാരം മൃതദേഹം നിലമ്പൂരിലെ അവയവദാതാക്കളുടെ സംഘടനയായ അനശ്വര വഴി അനശ്വരയുടെ സെക്രട്ടറി പ്രസാദ് പൊറ്റെക്കാട്, പി.ഗോവര്ദ്ധനന് എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.