കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർഥികൾ സംഘടിപ്പിച്ച പുസ്തക പ്രയാണം പരിപാടി ശ്രദ്ധേയമായി. വായനയുടെ വസന്തം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾ ടൗണിലെ ഓരോ കടകളിലുമെത്തി വ്യാപാരികൾക്ക് പുസ്തകങ്ങൾ കൈമാറിയത്.
സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ നഷ്ടപ്പെട്ടുപോയ വായനാശീലത്തെക്കുറിച്ചും പുസ്തകങ്ങൾ സമ്മാനിച്ച പഴയകാല ഓർമകളെക്കുറിച്ചും വ്യാപാരികൾ കുട്ടികളുമായി പങ്കുവെച്ചു.
കേവലം പുസ്തക വിതരണത്തിൽ ഒതുങ്ങാതെ, ലഭിച്ച പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കാനും അതിനെക്കുറിച്ച് ലഘുവായന കുറിപ്പുകൾ തയാറാക്കാനും കടയുടമകളും നാട്ടുകാരും ഏറെ താല്പര്യം പ്രകടിപ്പിച്ചുവെന്നത് പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.