Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Portrays

മോ​ദിയെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നിയാക്കി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ പു​സ്ത​കം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നടന്ന സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​രത്തിന്‍റെ ച​​​​​രി​​​​​ത്രം ഇ​​​​​നി മറ്റൊരു രീതിയിൽ പ​​​​​ഠി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മോ? ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ഒ​​​​​രു പ്ര​​​​​മു​​​​​ഖ സി​​​​​വി​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ച്ചിം​​​​​ഗ് സെ​​​​​ന്‍റ​​​​​ർ അ​​​​​ച്ച​​​​​ടി​​​​​ച്ച പു​​​​​തി​​​​​യ പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​കം ക​​​​​ണ്ടാ​​​​​ലാ​​​ണ് ഈ ​​​സം​​​ശ​​​യ​​​മു​​​ണ്ടാ​​​കു​​​ക. രാ​​​​ജ്യ​​​​ത്തി​​​​നു സ്വാ​​​​​ത​​​​​ന്ത്ര്യം ല​​​​​ഭി​​​​​ച്ച് മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ജ​​​​​നി​​​​​ച്ച പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​യെ ‘സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര സേ​​​​​നാ​​​​​നി’​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ൽ.

ഡ​​​​​ൽ​​​​​ഹി ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള കോ​​​​​ച്ചിം​​​​​ഗ് സെ​​​​​ന്‍റ​​​​​ർ മ​​​​​ത്സ​​​​​ര​​​​​പ്പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ലാ​​​​​ണ് ഈ ​​​​​അ​​​​​പൂ​​​​​ർ​​​​​വ ‘ച​​​​​രി​​​​​ത്ര​​​​​സ​​​​​ത്യം’ ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. 1950 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 17ന് ​​​​​ജ​​​​​നി​​​​​ച്ച്, സ്വാ​​​​​ത​​​​​ന്ത്ര്യാ​​​​​ന​​​​​ന്ത​​​​​രം ജ​​​​​നി​​​​​ച്ച രാ​​​​​ജ്യ​​​​​ത്തെ ആ​​​​​ദ്യ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി 2014ൽ ​​​​​അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റ ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യെ​​​​​യാ​​​​​ണ് ഗാ​​​​​ന്ധി​​​​​ജി​​​​​ക്കും സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​​​സി​​​​​നു​​​​​മൊ​​​​​പ്പം സ്വാ​​​​​ത​​​​​ന്ത്ര്യം നേ​​​​​ടി​​​​​ത്ത​​​​​ന്ന മ​​​​​ഹാ​​​​​ന്മാ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ അ​​​​​ച്ച​​​​​ടി​​​​​ച്ചു​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​തി​​​​​നു​​​​​പു​​​​​റ​​​​​മെ മോ​​​​​ദി​​​​​യു​​​​​ടെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ‘മൈം ​​​​​ഭീ ചൗ​​​​​ക്കി​​​​​ദാ​​​​​ർ’, ‘ജ​​​​​യ് ജ​​​​​വാ​​​​​ൻ, ജ​​​​​യ് കി​​​​​സാ​​​​​ൻ, ജ​​​​​യ് വി​​​​​ജ്ഞാ​​​​​ൻ, ജ​​​​​യ് അ​​​​​നു​​​​​സ​​​​​ന്ധാ​​​​​ൻ’ തു​​​​​ട​​​​​ങ്ങി​​​​​യ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ളും പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ച​​​​​രി​​​​​ത്ര​​​​​ത്തെ ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വം വ​​​​​ള​​​​​ച്ചൊ​​​​​ടി​​​​​ക്കാ​​​​​നും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ അ​​​​​ജ​​​​​ൻ​​​​​ഡ​​​​​ക​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള ശ്ര​​​​​മ​​​​​മാ​​​​​ണി​​​​​തെ​​​​​ന്ന് വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​നം ​ഉ​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്.

Latest News

Corehub Up