Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Box Office

നി​വി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണിം​ഗാ​യി ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്; ആ​ദ്യ​ദി​നം നേ​ടി​യ​ത് 11 കോ​ടി

നി​വി​ൻ പോ​ളി​യു​ടെ ക​രി​യ​റി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​പ്പ​ണിം​ഗ് ക​ള​ക്ഷ​നു​മാ​യി ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് തി​യേ​റ്റ​റു​ക​ളി​ൽ കു​തി​ക്കു​ന്നു. പ്ര​മു​ഖ ബോ​ക്സോ​ഫി​സ് ട്രാ​ക്കിം​ഗ് സൈ​റ്റാ​യ സാ​ക്നി​ൽ​ക്കി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ചി​ത്രം ആ​ദ്യ​ദി​നം ലോ​ക​മെ​മ്പാ​ടു​മാ​യി 11 കോ​ടി രൂ​പ​യാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്.

ക​ള​ക്ഷ​ൻ വി​വ​ര​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

കേ​ര​ളം: 4.4 കോ​ടി രൂ​പ

ഇ​ന്ത്യ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ: 5.70 കോ​ടി രൂ​പ

ഓ​വ​ർ​സീ​സ് (വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ): 5.3 കോ​ടി രൂ​പ

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും സി​നി​മ​യ്ക്ക് മി​ക​ച്ച ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ള​ക്ഷ​ൻ കൂ​ടു​ത​ൽ ഉ​യ​രു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. മോ​ഹ​ൻ​ലാ​ലി​ന് ശേ​ഷം ബു​ക്ക് മൈ ​ഷോ​യി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം ടി​ക്ക​റ്റു​ക​ൾ വി​റ്റു​പോ​യ നാ​യ​ക​നാ​യി നി​വി​ൻ പോ​ളി ഇ​തി​നോ​ട​കം മാ​റി.

നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി​യും നി​വി​ന്‍റെ ത​ക​ർ​പ്പ​ൻ കോ​മ​ഡി ടൈ​മിം​ഗു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഹൈ​ലൈ​റ്റ്. ക​ഴി​ഞ്ഞ ക്രി​സ്മ​സി​ന് 'സ​ർ​വം മാ​യ'​യി​ലൂ​ടെ 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി​യ നി​വി​ൻ, ഈ ​ഓ​ണ​ക്കാ​ല​ത്തും ബോ​ക്സോ​ഫീ​സി​ൽ അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആരാ​ധ​ക​ർ.

Movies

ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി ലോ​ക; 200 കോ​ടി കൊ​യ്ത് ച​ന്ദ്ര​യും കൂ​ട്ട​രും

ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി ലോ​ക - ചാ​പ്റ്റ​ർ വ​ൺ: ച​ന്ദ്ര ബോ​ക്സ് ഓ​ഫീ​സി​ൽ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ചി​ത്രം 200 കോ​ടി ആ​ഗോ​ള ക​ള​ക്ഷ​ൻ പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് ലോ​ക. റി​ലീ​സ് ചെ​യ്ത് 13 ദി​വ​സം കൊ​ണ്ടാ​ണ് ഈ ​നേ​ട്ടം ലോ​ക സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ന​സ്‌​ലെ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ഡൊ​മി​നി​ക് അ​രു​ൺ ആ​ണ്.


12ാം ദി​നം ഇ​ന്ത്യ​യി​ല്‍ നി​ന്ന് ലോ​ക നേ​ടി​യ ക​ള​ക്ഷ​ന്‍ 5.75 കോ​ടി​യാ​ണ്. ഇ​ന്‍​ഡ​സ്ട്രി ട്രാ​ക്ക​റാ​യ സാ​ക്‌​നി​ല്‍​ക്കി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ചി​ത്ര​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ആ​ഭ്യ​ന്ത​ര ക​ള​ക്ഷ​ന്‍ 88.25 കോ​ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ര​ണ്ടാം ഞാ​യ​റാ​ഴ്ച 10.15 കോ​ടി രൂ​പ​യു​ടെ ക​ള​ക്ഷ​നാ​ണ് ചി​ത്രം നേ​ടി​യ​ത്.

Latest News

Corehub Up