x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ക്‌​സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി പ്ര​ഭാ​സ്; 100 കോ​ടി പി​ന്നി​ട്ട് രാ​ജാ സാ​ബ്

പി. ​ടി. ബി​നു
Published: January 12, 2026 08:48 AM IST | Updated: January 12, 2026 09:02 AM IST

ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ ബോ​ക്‌​സ് ഓ​ഫീ​സ് സു​ല്‍​ത്താ​ന്‍ പ്ര​ഭാ​സ് വീ​ണ്ടും ച​രി​ത്രം കു​റി​ക്കു​ന്നു. പ്ര​ഭാ​സ്-​മാ​രു​തി കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ദി ​രാ​ജാ സാ​ബ് ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​രം​ഗ​മാ​യി മാ​റി. ഹൊ​റ​ര്‍-​ഫാ​ന്‍റ​സി വി​ഭാ​ഗ​ത്തി​ല്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഓ​പ്പ​ണിം​ഗാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

ആ​ദ്യ ദി​നം ത​ന്നെ 100 കോ​ടി ക്ല​ബ്ബി​ല്‍

റി​ലീ​സ് ചെ​യ്ത ആ​ദ്യ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ ലോ​ക​മെ​മ്പാ​ടു​നി​ന്നു​മാ​യി 112 കോ​ടി രൂ​പ ഗ്രോ​സ് ക​ള​ക്ഷ​ന്‍ നേ​ടി​ക്കൊ​ണ്ട് രാ​ജാ സാ​ബ് ക​രു​ത്ത​റി​യി​ച്ചു. സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​രു ഹൊ​റ​ര്‍ ഫാ​ന്റ​സി സി​നി​മ​യ്ക്ക് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച തു​ട​ക്ക​മാ​ണി​തെ​ന്ന് നി​ര്‍​മാ​താ​ക്ക​ളാ​യ പീ​പ്പി​ള്‍ മീ​ഡി​യ ഫാ​ക്ട​റി അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലും മി​ക​ച്ച​മു​ന്നേ​റ്റ​മാ​ണ് ചി​ത്രം ന​ട​ത്തു​ന്ന​ത്. ആ​ദ്യ ദി​നം: 53.75 കോ​ടി രൂ​പ നേ​ടി. ആ​ദ്യ ദി​ന​ത്തെ അ​പേ​ക്ഷി​ച്ച് ര​ണ്ടാം ദി​നം ചെ​റി​യൊ​രു ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 27.85 കോ​ടി രൂ​പ സ്വ​ന്ത​മാ​ക്കി.

ര​ണ്ട് ദി​വ​സം കൊ​ണ്ട് ഇ​ന്ത്യ​യി​ല്‍ മാ​ത്രം ചി​ത്രം നൂ​റ് കോ​ടി എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യ്ക്ക് അ​രി​കി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. തെ​ലു​ങ്ക് പ​തി​പ്പി​ല്‍ രാ​ത്രി ഷോ​ക​ള്‍​ക്ക് 51 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ഒ​ക്യു​പ്പ​ന്‍​സി ല​ഭി​ക്കു​ന്ന​ത് പ്ര​ഭാ​സി​ന്റെ സ്റ്റാ​ര്‍ പ​വ​റി​ന് അ​ടി​വ​ര​യി​ടു​ന്നു.

പ്ര​ഭാ​സി​ന്‍റെ ഹൊ​റ​ര്‍​മാ​ജി​ക്

മാ​രു​തി ദാ​സ​രി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ ചി​ത്രം പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രു ന​വ്യാ​നു​ഭ​വ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഒ​രു പ​ഴ​യ കൊ​ട്ടാ​ര​വും അ​തി​നു​ള്ളി​ലെ നി​ഗൂ​ഢ​ത​ക​ളും തേ​ടി​പ്പോ​കു​ന്ന നാ​യ​ക​നാ​യാ​ണ് പ്ര​ഭാ​സ് എ​ത്തു​ന്ന​ത്. ബൊ​മ്മ​ന്‍ ഇ​റാ​നി, സ​ഞ്ജ​യ് ദ​ത്ത് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​വും സി​നി​മ​യു​ടെ വി​ജ​യ​ത്തി​നു വ​ലി​യ പി​ന്തു​ണ​യേ​കി.

സ​ര്‍​പ്രൈ​സ് പ്ര​ഖ്യാ​പ​നം: വ​രു​ന്നു രാ​ജാ സാ​ബ് 2

ചി​ത്ര​ത്തി​ന്‍റെ ക്രെ​ഡി​റ്റ്സ് സീ​നി​ല്‍ വ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ച​ര്‍​ച്ചാ​വി​ഷ​യം. ദി ​രാ​ജാ സാ​ബ് 2: സ​ര്‍​ക്ക​സ് 1935- എ​ന്ന പേ​രി​ല്‍ ചി​ത്ര​ത്തി​ന് ഒ​രു ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ മാ​രു​തി പ​റ​ഞ്ഞു.

Tags : Prabhas Raja Saab box office

Recent News

Corehub Up