Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buffaloes

Kottayam

വ​ണ്ട​ൻ​പ​താ​ൽ തേ​ക്കി​ൻ​കൂ​പ്പി​ൽ വീ​ണ്ടും കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം

മു​ണ്ട​ക്ക​യം: ജ​ന​വാ​സ​മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി വീ​ണ്ടും വ​ണ്ട​ൻ​പ​താ​ൽ തേ​ക്കി​ൻ​കൂ​പ്പ് ഭാ​ഗ​ത്ത് കാ​ട്ടു​പോ​ത്തി​ൻ​കൂ​ട്ട​ത്തി​ന്‍റെ സാ​ന്നി​ധ്യം.

മു​ണ്ട​ക്ക​യം-​കോ​രു​ത്തോ​ട് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​രാ​ണ് തേ​ക്കി​ൻ​കൂ​പ്പി​ൽ കാ​ട്ടു​പോ​ത്തി​ൻ​കൂ​ട്ട​ത്തെ ക​ണ്ട​ത്. കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം വ​രു​ന്ന കാ​ട്ടു​പോ​ത്തു​ക​ൾ വ​ണ്ട​ൻ​പ​താ​ൽ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന് 100 മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്തി​ലാ​ണ് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. ഇ​വ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ടി​ആ​ര്‍ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടോ എ​ന്ന സം​ശ​യ​വും ദൃക്സാ​ക്ഷി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി ടീം ​സ്ഥ​ല​ത്തെ​ത്തി ഇ​വ​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ജ​ന​നി​ബി​ഡ​മാ​യ വ​ണ്ട​ൻ​പ​താ​ൽ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം വീ​ണ്ടും ഉ​ണ്ടാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാണ്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നു പ​രി​ക്കേ​റ്റി​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​മ്പ് ഇ​വി​ടെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​നം ഇ​ടി​ച്ച് കാ​ട്ടു​പോ​ത്ത് ച​ത്തി​രു​ന്നു. ഇ​തേ പ്ര​ദേ​ശ​ത്ത് ത​ന്നെ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ട്ടു​പോ​ത്തി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മു​ണ്ടായി.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘട്ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​താ​ണ് കാ​ട്ടു​പോ​ത്ത് ചാ​കാ​ൻ കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്തി​യി​രുന്നു.

കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം പ​തി​വാ​യ​തോ​ടെ വ​ണ്ട​ൻ​പ​താ​ൽ, പ​ന​ക്ക​ച്ചി​റ, പ​ശ്ചി​മ അ​ട​ക്ക​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. പ​തി​വാ​യി കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടും ഇ​വ​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Latest News

Corehub Up