Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancel The Pass

Palakkad

ഇ​ത്തി​യ​ൻ​മ​ല ക​രി​ങ്ക​ൽ​ക്വാ​റി​യു​ടെ പാ​സ് റ​ദ്ദാ​ക്കി ഉ​ത്ത​ര​വ്

ഒ​റ്റ​പ്പാ​ലം: പ​ന​മ​ണ്ണ ഇ​ത്തി​യ​ൻ​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ​ക്വാ​റി​യു​ടെ പാ​സ് റ​ദ്ദാ​ക്കി. ജി​യോ​ള​ജി​ക്ക​ൽ വ​കു​പ്പി​ന്‍റേ​താ​ണ് ന​ട​പ​ടി. താ​ത്കാ​ലി​ക​മാ​യി​ട്ടാ​ണ് ക്വാ​റി​യു​ടെ പാ​സ് റ​ദ്ദാ​ക്കി​യ​തെ​ങ്കി​ലും നാ​ട്ടു​കാ​ർ വ​ലി​യ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ​ക്കു ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ൻ​ജി​ത്‌​സിം​ഗ് ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ക്വാ​റി സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു ഉ​ത്ത​ര​വ്. ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മൂ​ലം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്കു വി​ള്ള​ലു​ണ്ടാ​യെ​ന്നും കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നും കാ​ണി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ​ബ് ക​ള​ക്ട​ർ ക്വാ​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ജി​യോ​ള​ജി​യു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളോ​ടു ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം​ന​ൽ​കി​യ​ത്.

Latest News

Corehub Up