ഒറ്റപ്പാലം: പനമണ്ണ ഇത്തിയൻമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽക്വാറിയുടെ പാസ് റദ്ദാക്കി. ജിയോളജിക്കൽ വകുപ്പിന്റേതാണ് നടപടി. താത്കാലികമായിട്ടാണ് ക്വാറിയുടെ പാസ് റദ്ദാക്കിയതെങ്കിലും നാട്ടുകാർ വലിയ ആഹ്ലാദത്തിലാണ്. ക്വാറിയുടെ പ്രവർത്തനം പരിശോധിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ വിവിധ വകുപ്പുകൾക്കു ഒറ്റപ്പാലം സബ് കളക്ടർ അൻജിത്സിംഗ് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
ക്വാറി സന്ദർശിച്ച ശേഷമായിരുന്നു ഉത്തരവ്. ക്വാറി പ്രവർത്തിക്കുന്നതുമൂലം പ്രദേശത്തെ വീടുകൾക്കു വിള്ളലുണ്ടായെന്നും കുടിവെള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും കാണിച്ച് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സബ് കളക്ടർ ക്വാറിയിൽ പരിശോധന നടത്തിയത്. തുടർന്നാണ് ജിയോളജിയുൾപ്പെടെയുള്ള വകുപ്പുകളോടു ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശംനൽകിയത്.
Tags : Nattuvishesham Local News cancel the pass Ithiyanmala Karingal Quarry