x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​യി​ലെ മു​ഴു​വ​ൻ ഊ​ർ​ജ ക​യ​റ്റു​മ​തി​യെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്


Published: June 12, 2026 05:11 AM IST | Updated: June 12, 2026 06:10 AM IST

ടെ​ഹ്റാ​ൻ: രാ​ജ്യ​ത്തി​ന്‍റെ എ​ണ്ണ, വാ​ത​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി​ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ലെ മു​ഴു​വ​ൻ ഊ​ർ​ജ ക​യ​റ്റു​മ​തി മേ​ഖ​ല​യെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത സം​യു​ക്ത സൈ​നി​ക ക​മാ​ൻ​ഡാ​യ ഖാ​ത്തം അ​ൽ-​അ​ൻ​ബി​യ സെ​ൻ​ട്ര​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ ഐ​ആ​ർ​ഐ​ബി​യി​ലൂ​ടെ​യാ​ണ് സൈ​നി​ക ക​മാ​ൻ​ഡി​ന്‍റെ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്ന​ത്.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും എ​ണ്ണ​യും വാ​ത​ക​വും ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം, അ​ല്ലെ​ങ്കി​ൽ ആ​ർ​ക്കും അ​തി​ന് ക​ഴി​യി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടാ​ണ് ഇ​റാ​ൻ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ ഊ​ർ​ജ വി​പ​ണി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ഏ​ക​പ​ക്ഷീ​യ ഇ​ട​പെ​ട​ലും വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്‌​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും പ്ര​സ്താ​വ​ന​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ എ​ണ്ണ-​വാ​ത​ക വി​പ​ണി​ക​ളി​ൽ അ​മേ​രി​ക്ക കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം സ്ഥാ​പി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഊ​ർ​ജ വി​ത​ര​ണ ശൃം​ഖ​ല​ക​ളെ ബാ​ധി​ക്കു​ന്ന ഏ​തൊ​രു ന​ട​പ​ടി​യും പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ മാ​ത്ര​മ​ല്ല, ആ​ഗോ​ള വി​പ​ണി​യി​ലും വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​ക എ​ണ്ണ വി​പ​ണി​യു​ടെ നി​ർ​ണാ​യ​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ സു​ര​ക്ഷ​യെ നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. ട്രം​പ് ത​ന്‍റെ ഭീ​ഷ​ണി പി​ൻ​വ​ലി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ താ​ത്കാ​ലി​ക ആ​ശ്വാ​സം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Iran warns jeopardize energy exports

Recent News

Corehub Up