x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂണിഫോമിനായി കാത്തിരിപ്പ്; വിദ്യാര്‍ഥികൾ ആശങ്കയില്‍


Published: June 12, 2026 03:01 AM IST | Updated: June 12, 2026 03:01 AM IST

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തെ ചി​​ല സ​​ര്‍ക്കാ​​ര്‍, എ​​യ്ഡ​​ഡ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍ഷം ആ​​രം​​ഭി​​ച്ച് ര​​ണ്ടാ​​ഴ്ച പി​​ന്നി​​ട്ടി​​ട്ടും സൗ​​ജ​​ന്യ യൂ​​ണി​​ഫോം വി​​ത​​ര​​ണം പൂ​​ര്‍ത്തി​​യാ​​യി​​ല്ല; വി​​ദ്യാ​​ര്‍ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും ആ​​ശ​​ങ്ക​​യി​​ല്‍. തു​​ണി ല​​ഭി​​ക്കു​​ന്ന​​തി​​ലും ത​​യ്യ​​ല്‍ പൂ​​ര്‍ത്തി​​യാ​​കു​​ന്ന​​തി​​ലു​​മു​​ള്ള കാ​​ല​​താ​​മ​​സ​​മാ​​ണു കാ​​ര​​ണ​​മെ​​ന്നാ​​ണ് സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​ത്.

സ്‌​​കൂ​​ള്‍ യൂ​​ണി​​ഫോ​​മി​​നു​​ള്ള തു​​ണി പ​​ല ത​​വ​​ണ​​ക​​ളാ​​യാ​​ണു​​ല​​ഭി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് അ​​ധ്യാ​​പ​​ക​​രു​​ടെ പ​​രാ​​തി. പ​​ഠ​​ന​​സ​​മ​​യം ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യാ​​ണു പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ര്‍ തു​​ണി​​യെ​​ടു​​ക്കാ​​ന്‍ വി​​ദൂ​​ര​​ങ്ങ​​ളി​​ലു​​ള്ള വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ പോ​​കു​​ന്ന​​ത്. മു​​ന്‍വ​​ര്‍ഷ​​ങ്ങ​​ളി​​ലും ഈ ​​ബു​​ദ്ധി​​മു​​ട്ട് അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ടു​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും പ​​രി​​ഹാ​​ര​​മു​​ണ്ടാ​​യി​​ല്ലെ​​ന്ന് അ​​ധ്യാ​​പ​​ക​​ര്‍ പ​​റ​​യു​​ന്നു.

അ​​തേ​​സ​​മ​​യം, യൂ​​ണി​​ഫോം വി​​ത​​ര​​ണ ന​​ട​​പ​​ടി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും എ​​ത്ര​​യും വേ​​ഗം ല​​ഭ്യ​​മാ​​ക്കാ​​ൻ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു. യൂ​​ണി​​ഫോം അ​​ല​​വ​​ന്‍സ് ല​​ഭി​​ക്കേ​​ണ്ട കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം സം​​ബ​​ന്ധി​​ച്ച വി​​വ​​ര ശേ​​ഖ​​ര​​ണ​​ത്തി​​നു പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ഇ​​ന്ന​​ലെ ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

സൗ​​ജ​​ന്യ യൂ​​ണി​​ഫോം പ​​ദ്ധ​​തി ര​​ണ്ടു ത​​ല​​ങ്ങ​​ളാ​​യാ​​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. സ​​ര്‍ക്കാ​​ര്‍ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ നാ​​ലു വ​​രെ​​യും എ​​യ്ഡ​​ഡ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ ഏ​​ഴു വ​​രെ​​യും ക്ലാ​​സു​​ക​​ളി​​ൽ സൗ​​ജ​​ന്യ​​മാ​​യി കൈ​​ത്ത​​റി യൂ​​ണി​​ഫോം തു​​ണി ന​​ല്‍കു​​മ്പോ​​ൾ സ​​ര്‍ക്കാ​​ര്‍, എ​​യ്ഡ​​ഡ് സ്‌​​കൂ​​ളു​​ക​​ളി​​ലെ ഒ​​ന്നു മു​​ത​​ല്‍ അ​​ഞ്ചു വ​​രെ​​യും അ​​ഞ്ചു മു​​ത​​ല്‍ ഏ​​ഴു വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കും ഒ​​ന്നു മു​​ത​​ല്‍ 10 വ​​രെ ക്ലാ​​സു​​ക​​ളു​​ള്ള ഹൈ​​സ്‌​​കൂ​​ളു​​ക​​ളി​​ല്‍ എ​​ട്ടാം ക്ലാ​​സ് വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ള്‍ക്കും യൂ​​ണി​​ഫോം അ​​ല​​വ​​ന്‍സാ​​ണ് ന​​ല്‍കു​​ന്ന​​ത്.

Tags : Waiting for uniforms students worried

Recent News

Corehub Up