x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒമാൻ തീരത്തെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു


Published: June 12, 2026 03:35 AM IST | Updated: June 12, 2026 03:35 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​മാ​​​​ൻ തീ​​​​ര​​​​ത്ത് എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ യു​​​​എ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ക്കാ​​​​ർ മൂ​​​​ന്നാ​​​​യി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ര​​​​ണ്ടു​​​പേ​​​​രെ കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യും ചെ​​​​യ്തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തേ പു​​​​റ​​​​ത്തു​​​​വ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട്. കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ മ​​​രി​​​ച്ചു​​​വെ​​​​ന്നു തു​​​​റ​​​​മു​​​​ഖ-​​​​ക​​​​പ്പ​​​​ൽ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സ​​​​ർ​​​​ബാ​​​​ന​​​​ന്ദ സോ​​​​ണോ​​​​വാ​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​പ​​​​ല​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ൽ ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ യു​​​​എ​​​​സ് ന​​​​യ​​​​ത​​​​ന്ത്ര പ്ര​​​​തി​​​​നി​​​​ധി ജേ​​​​സ​​​​ണ്‍ മീ​​​​ക്സി​​​​നെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ഇ​​​​ന്ത്യ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​റി​​​​യി​​​​ച്ചു​​​​വെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ര​​​​ണ്‍ധീ​​​​ർ ജ​​​​യ്സ്വാ​​​​ൾ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്കു നേ​​​​രെ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം ക​​​​ന​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ര​​​​ണ്‍ധീ​​​​ർ ജ​​​​യ്സ്വാ​​​​ൾ പ​​​​റ​​​​ഞ്ഞു. സ​​​​മാ​​​​ധാ​​​​ന​​​​വും സ്ഥി​​​​ര​​​​ത​​​​യും വേ​​​​ഗ​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​തി​​​​നാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കും ന​​​​യ​​​​ത​​​​ന്ത്ര​​​​ത്തി​​​​നും ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​താ​​​​യും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യെ കു​​​​റ്റ​​​​ക്കാ​​​​രാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് സി​​​​പി​​​​എം എ​​​​ക്സി​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ഇ​​​​ന്ത്യ​​​​ക്കാ​​​​ർ മ​​​രി​​​ച്ച​​​തി​​​ന്‍റെ പൂ​​​​ർ​​​​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​വും തേ​​​​ട​​​​ണം.​ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നും ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലെ ത​​​​ട​​​​സം നീ​​​​ക്കു​​​​വാ​​​​നും ഇ​​​​ന്ത്യ യു​​​​എ​​​​സി​​​​നു​​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്ത​​​​ണ​​​​മെ​​​​ന്നും സി​​​​പി​​​​എം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : US attack Oman coast Three Indians killed

Recent News

Corehub Up