x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ; എം.​വി. ഗോ​വി​ന്ദ​ൻ ഒ​ഴി​ഞ്ഞുമാ​റു​ന്ന​ത് ക​ബ​ളി​പ്പി​ക്ക​ലെ​ന്ന് ടി.​കെ.​ ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും


Published: June 12, 2026 02:51 AM IST | Updated: June 12, 2026 02:51 AM IST

ക​​​ണ്ണൂ​​​ർ: പാ​​​ർ​​​ട്ടി കോ​​​ട്ട​​​ക​​​ളെ​​​ന്നു സി​​​പി​​​എം സ്വ​​​യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്ന ത​​​ളി​​​പ്പ​​​റ​​​ന്പ്, പ​​​യ്യ​​​ന്നൂ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി തോ​​​റ്റ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ്ഥാ​​​നാ​​​ർ​​​ഥി​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ മേ​​​ൽ കെ​​​ട്ടി​​​വ​​​ച്ച് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ കു​​​റ്റ​​​ക്കാ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ നി​​​ല​​​പാ​​​ട് ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​ലും വ​​​സ്തു​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ഒ​​​ളി​​​ച്ചോ​​​ട്ട​​​വു​​​മാ​​​ണ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ടി.​​​കെ.​​​ ഗോ​​​വി​​​ന്ദ​​​നും വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നും ആ​​​രോ​​​പി​​​ച്ചു. ക​​​ണ്ണൂ​​​രി​​​ൽ വി​​​ളി​​​ച്ചു​​ചേ​​​ർ​​​ത്ത സം​​​യു​​​ക്ത​​ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും.

പ​​​യ്യ​​​ന്നൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​ന്പി​​​ലും പാ​​​ർ​​​ട്ടി​​​ക്ക് തെ​​​റ്റു​​​പ​​​റ്റി​​​യെ​​​ന്നു പ​​​റ​​​ഞ്ഞ എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ എ​​​ന്താ​​​ണ് പ​​​റ്റി​​​യ തെ​​​റ്റെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ചാ​​​ണ് പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ വി​​​ശ​​​ക​​​ല​​​നം ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നു പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ൾ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്നി​​​വ​​​രെ വി​​​മ​​​ർ​​​ശി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഇ​​​രു​​​വ​​​രും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ത​​​ളി​​​പ്പ​​​റ​​​ന്പി​​​ൽ പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കെ​​​തി​​രേ കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് അ​​​നു​​​കൂ​​​ല റി​​​പ്പോ​​​ർ​​​ട്ടാ​​​യി​​​രു​​​ന്നി​​​ല്ല ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക്ക് ല​​​ഭി​​​ച്ച​​​തെ​​​ന്ന് ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ പ​​റ​​ഞ്ഞു. ഇ​​​ക്കാ​​​ര്യം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ജി​​​ല്ലാ നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണു ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. അ​​​ന്ന് ഒ​​​രാ​​​ളൊ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ​​​വ​​​രും സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കെ​​​തി​​​രേ വി​​​യോ​​​ജി​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

തോ​​​ൽ​​​വി​​​ക്കു​​ശേ​​​ഷം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ശ്ച​​​യി​​​ച്ച​​​തെ​​​ന്നാ​​​ണ് എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. പാ​​​ർ​​​ട്ടി കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശം എ​​​ന്തു​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ചെ​​​വി​​​ക്കൊ​​​ണ്ടി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​ന്ന് ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​യ്യ​​​ന്നൂ​​​രി​​​ലെ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കെ​​​തി​​​രേ താ​​​ൻ ഉ​​​ന്ന​​​യി​​​ച്ച സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് പ​​​ല​​​പ്പോ​​​ഴാ​​​യി പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​യ വ്യ​​​ക്തി​​​ക്ക​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.

“പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച​​​യാ​​​യ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞ​​​ത് അ​​​ത് അ​​​ട​​​ഞ്ഞ അ​​​ധ്യാ​​​യ​​​മാ​​​ണ്, അ​​​തി​​​ന്മേ​​​ൽ ഇ​​​നി ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്നാ​​​ണ്. പി​​​ന്നീ​​​ട് എ​​​ന്‍റെ പു​​​സ്ത​​​ക​​​ത്തി​​​ൽ ക്ര​​​മ​​​ക്കേ​​​ടി​​​ന്‍റെ ക‌​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​പ്പോ​​​ൾ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞ​​​ത് ഇ​​​തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളോ​​​ടു വെ​​​ളി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ബാ​​​ധ്യ​​​ത പാ​​​ർ​​​ട്ടി​​​ക്കി​​​ല്ലെ​​​ന്നും ബ​​​ഹു​​​ജ​​​ന​​​ങ്ങ​​​ളോ​​​ടു വ്യ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ടു​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ഇ​​​ല്ലാ​​​താ​​​ക്കി.

വ​​​സ്തു​​​ത മ​​​ന​​​സി​​​ലാ​​​ക്കി​​​യ പാ​​​ർ​​​ട്ടി വി​​​ശ്വാ​​​സി​​​ക​​​ൾ ത​​​നി​​​ക്ക് വോ​​​ട്ടു ചെ​​​യ്ത​​​ത​​​തു​​കൊ​​​ണ്ടാ​​​ണു ഞാ​​ൻ വി​​​ജ​​​യി​​​ച്ച​​ത് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​ക​​​മാ​​​യ ഉ​​​ൾ​​​പ്പാ​​​ർ​​​ട്ടി ജ​​​നാ​​​ധി​​​പ​​​ത്യം സി​​​പി​​​എ​​​മ്മി​​​ന് ന​​​ഷ്ട​​​പ്പെ​​​ട്ടു. കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം മാ​​​നി​​​ക്കാ​​​ൻ പോ​​​ലും നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു മാ​​​റി”- വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ പ​​റ​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​തൃ​​​ത്വം സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. അ​​​തു​​കൊ​​​ണ്ടു​​ത​​​ന്നെ​​​യാ​​​ണ് 27 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 24 പേ​​​രും തോ​​​റ്റ​​​തെ​​​ന്ന് ടി.​​​കെ. ഗോ​​​വി​​​ന്ദ​​​നും കേ​​​ര​​​ള​​​ത്തി​​​ലെ 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മ​​​ത്സ​​​രി​​​ച്ച് തോ​​​റ്റ ഏ​​​ക​​​യാ​​​ൾ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണെ​​​ന്ന് വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നും പ​​​റ​​​ഞ്ഞു. തി​​​രു​​​വാ​​​യ്ക്ക് എ​​​തി​​​ർ​​​വാ ഇ​​​ല്ലെ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ണ് ക​​​ടു​​​ത്ത പ​​​രാ​​​ജ​​​യ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്. പി​​​ണ​​​റാ​​​യി ബി​​​ജെ​​​പി​​​യു​​​മാ​​​യി ഡീ​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യെ​​​ന്നാ​​ണു ജ​​​നം വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​തെ​​​ന്ന് ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

അ​​​യ്യ​​​പ്പ സം​​​ഗ​​​മ​​​ത്തി​​​ൽ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന്‍റെ സ​​​ന്ദേ​​​ശം വാ​​​യി​​​ക്ക​​​ൽ, പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​ല​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്ക​​​ൽ, വ​​​ർ​​​ഗീ​​​യ​​​ത പ​​​റ​​​ഞ്ഞ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ കൊ​​​ണ്ടു​​ന​​​ട​​​ന്ന​​​ത് എ​​​ന്നി​​​വ​​​യെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ മ​​​തേ​​​ത​​​ര മു​​​ഖ​​​ത്തി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ടാ​​​ക്കി. അ​​​തു​​കൊ​​​ണ്ടു ത​​​ന്നെ ജ​​​നം സി​​​പി​​​എ​​​മ്മി​​​ൽ നി​​​ന്ന് അ​​​ക​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Tags : V. Kunhikrishnan MV Govindan T.K. Govindan

Recent News

Corehub Up