x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷം: ഹാ​ർ​ട്ട് ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി


Published: June 12, 2026 08:10 AM IST | Updated: June 12, 2026 08:10 AM IST

മാ​ന​ന്ത​വാ​ടി: ഡ​ബ്ല്യു​എ​സ്എ​സ്എ​സ്, കാ​രി​ത്താ​സ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ "സേ​ഫ് വി​തി​ൻ’ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി എ​ട​വ​ക, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹാ​ർ​ട്ട് ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് പ്ര​ത്യേ​ക ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.


ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ഓ​ഫീ​സ് വ​ള​പ്പി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ 70 ഓ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ടീം ​ലീ​ഡ​ർ ലെ​ജി​ത്തി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. പ്ര​കൃ​തി​ദു​ര​ന്ത സൂ​ച​ന​ക​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന രീ​തി​ക​ൾ, അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ആ​സൂ​ത്ര​ണം എ​ന്നി​വ ക്യാ​ന്പി​ൽ വി​ശ​ദീ​ക​രി​ച്ചു.


ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ച്ച​യോ തീ​പി​ടി​ത്ത​മോ ഉ​ണ്ടാ​കു​ന്പോ​ൾ പ​രി​ഭ്രാ​ന്തി​യി​ല്ലാ​തെ നേ​രി​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണി​ൽ കു​ടു​ങ്ങി​യ​വ​രെ വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​രോ​ധ രീ​തി​ക​ളും പ്ര​ള​യ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് റോ​പ് റെ​സ്ക്യു സം​വി​ധാ​ന​ങ്ങ​ളും ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ടീം ​സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ അ​ഭ്യ​സി​പ്പി​ച്ചു.പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ലും പ​രി​ശീ​ല​നം ന​ൽ​കി. ലൈ​വ് മോ​ക് ഡ്രി​ൽ ക്യാ​ന്പി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

ഡ​ബ്ല്യു​എ​സ്എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ കു​ന്ന​ത്ത് എ​ന്നി​വ​ർ ക്യാ​ന്പ് അം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു. സേ​ഫ് വി​തി​ൻ പ്രോ​ജ​ക്ട് ടീം ​അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Heart Task Force members

Recent News

Corehub Up