തോണിച്ചാൽ: എമ്മാവൂസ് വില്ല സ്പെഷൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു.
ഉഷ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ബ്രദർ പീറ്റർ ദാസ് അധ്യക്ഷത വഹിച്ചു. തോണിച്ചാൽ ഇടവക വികാരി ഫാ.ബിജോ കുറുകപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. റിട്ട. ഡെപ്യൂട്ടി കളക്ടർ അഗസ്റ്റിൻ, ബ്രദർ ജോർജ്, പിടിഎ പ്രസിഡന്റ് സജി അഗസ്റ്റിൻ, സിസ്റ്റർ ഷിൻസി ജോണ് എന്നിവർ പ്രസംഗിച്ചു. ഹിമാലയൻ മാരത്തണിൽ 60 പ്ലസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തോമസ് പള്ളിത്താഴത്തിലിനെ ആദരിച്ചു. കുട്ടികളെ എഴുത്തിനിരുത്തി. പ്രിൻസിപ്പൽ സിസ്റ്റർ ജസി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.
Tags : nattu vishesham Emmaus Villa