x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': പ്രതികളുടെ ചോദ്യംചെയ്യൽ ഇന്നും തുടരും


Published: June 12, 2026 10:33 AM IST | Updated: June 12, 2026 10:33 AM IST

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക.

എസ്ഐടി തലവൻ എ.പി. ഷൗക്കത്തലിയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസിന്‍റെയും നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ്ഐടിയുടെ ലക്ഷ്യം.

വ്യാഴാഴ്ച പ്രതികളെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യൽ ഉണ്ടാവും. മർദനത്തിനു പിന്നിൽ ഗൂഢാലോചന നടന്നോ എന്നാണ് എസ്ഐടി അന്വേഷിക്കുന്നത്.

Tags : interrogation accused Gunmen Police

Recent News

Corehub Up