കോഴിക്കോട്: താമരശേരി ചുരത്തിൽ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പുലർച്ചെ മൂന്ന് മണിയോടെ ഏഴാം വളവിലാണ് സംഭവം. ചുരം ഇറങ്ങി വരികയായിരുന്ന വാനാണ് മറിഞ്ഞത്.
ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു. മരത്തിൽ തട്ടി നിന്നതിനാൽ വാൻ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല.
Tags : Van overturn Thamarassery Curve