x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ലോ​ക​ക​പ്പ് സം​ഘ​ടി​പ്പി​ച്ചു


Published: June 12, 2026 08:09 AM IST | Updated: June 12, 2026 08:09 AM IST

ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന "വ​ണ്‍ മി​ല്യ​ണ്‍ തൂ​ഫാ​ൻ ഗോ​ൾ​സ്@​വേ​ൾ​ഡ്ക​പ്പ് 2026’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ച്ച്ഐ​എം യു​പി സ്കൂ​ൾ ല​യ​ണ്‍​സ് ട​ർ​ഫി​ൽ സ്കൂ​ൾ ലോ​ക​ക​പ്പ് സം​ഘ​ടി​പ്പി​ച്ചു.

ഫി​ഫ ലോ​ക​ക​പ്പി​ൽ പോ​ര​ടി​ക്കു​ന്ന​തി​ൽ 15 രാ​ജ്യ​ങ്ങ​ളു​ടെ പേ​രി​ലും അ​ത​ത് ടീ​മു​ക​ളു​ടെ ജ​ഴ്സി അ​ണി​ഞ്ഞും കു​ട്ടി​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ "ഇ​റാ​ൻ’ ക​പ്പി​ൽ മു​ത്ത​മി​ട്ടു. ഫു​ട്ബോ​ൾ താ​രം അ​ല​ക്സ് സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ലി, അ​ധ്യാ​പ​ക​രാ​യ വി.​വി. സ​ലിം, നി​ധി​ൻ, ജാ​ഫ​ർ , അ​യ്യൂ​ബ്, ആ​ദി​ത്ത്, സ​ബാ​ഹ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.വി​ജ​യി​ക​ൾ​ക്കു ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ മാ​തൃ​ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ സ​മ്മാ​നി​ച്ചു.

Tags : nattu vishesham School World Cup organized

Recent News

Corehub Up