x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ കു​ഴി​ക​ൾ; അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി വേ​ണ​മെ​ന്ന്


Published: June 12, 2026 08:07 AM IST | Updated: June 12, 2026 08:07 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ഴി​ക്കോ​ട്-​കൊ​ല്ലെ​ഗ​ൽ ദേ​ശീ​യ​പാ​ത 766ലെ ​മു​ത്ത​ങ്ങ മു​ത​ൽ കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​ലി​യ കു​ഴി​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ടാ​ർ ഇ​ള​കി​പ്പോ​യ​തും ഉ​പ​രി​ത​ലം ത​ക​ർ​ന്ന​തു​മാ​ണ് വ​ൻ​കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം.വ​ഴി പ​രി​ച​യ​മി​ല്ലാ​ത്ത വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​സാ​ധ്യ​ത നേ​രി​ടു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​ഴി​ക​ളി​ൽ​വീ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

അ​തി​ർ​ത്തി ക​ട​ക്കാ​നു​ള്ള തി​ര​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും കു​ഴി​ക​ളി​ൽ പ​തി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ക​ർ​ണാ​ട​ക-​കേ​ര​ള സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യാ​യ​തി​നാ​ൽ ഗ​താ​ഗ​തം രൂ​ക്ഷ​മാ​ണ്. റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ത​ക​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത് റോ​ഡ് പു​തു​ക്കി​പ്പ​ണി​തി​രു​ന്നെ​ങ്കി​ലും കേ​ര​ള അ​തി​ർ​ത്തി​ക്കു​ള്ളി​ലെ ഭാ​ഗ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. മ​ഴ​ക്കാ​ലം ശ​ക്തി​പ്രാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ കു​ഴി​ക​ൾ കൂ​ടു​ത​ൽ വ​ലു​താ​കാ​നും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കാ​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്തി റോ​ഡ് പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Potholes on national roads

Recent News

Corehub Up