x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ മ​രം വീ​ണ് ആം​ബു​ല​ൻ​സ് കു​ടു​ങ്ങി; വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു


Published: June 12, 2026 08:32 AM IST | Updated: June 12, 2026 08:56 AM IST

പാ​ല​ക്കാ‌​ട്: അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ മ​രം വീ​ണ് ആം​ബു​ല​ൻ​സ് കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. വെ​ള്ള​മാ​രി ഉ​ന്ന​തി​യി​ലെ സ​ജീ​വ് കു​മാ​ർ(25) ആ​ണ് മ​രി​ച്ച​ത്.

മ​ന്ദം​പൊ​ട്ടി​ക്ക് സ​മീ​പം മ​രം​വീ​ണാ​ണ് ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ആം​ബു​ല​ൻ​സ് ചു​ര​ത്തി​ൽ കു​ടു​ങ്ങി​യ​താ​ണ് മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. പ​നി​യും ക​ടു​ത്ത ശ്വാ​സം മു​ട്ട​ലു​മാ​യി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വി​നെ വൈ​കി​ട്ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ചു​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ൽ അ​ക​പെ​ട്ട​തോ​ടെ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

Tags : Attappadi pass Tribal youth dies

Recent News

Corehub Up