പുനലൂര്‍: പുനലൂര്‍-മൂവാറ്റുപുഴ പാതയിലെ അലിമുക്കില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനാപുരം നീലിക്കോണം സ്വദേശിയായ അഖില്‍ (27) ആണ് മരിച്ചു. പത്തനാപുരത്ത്നിന്ന് വന്ന കാറും പുനലൂരില്‍നിന്ന് വന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.
സ്കൂട്ടറില്‍ രണ്ട് പേരാണ് യാത്ര ചെയ്തിരുന്നത്. അവര്‍ മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.