Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Causes Extensive

Malappuram

നി​ല​ന്പൂ​രി​ലും ക​രു​ളാ​യിയി​ലും മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം

നി​ല​ന്പൂ​ർ:​ നി​ല​ന്പൂ​രി​ലും സ​മീ​പ പ്ര​ദേ​ശ​മാ​യ ക​രു​ളാ​യി​യി​ലും മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഇ​യ്യം​മ​ട, പ​യ്യ​ന്പ​ള്ളി വാ​ർ​ഡു​ക​ളി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓടെ​യാ​ണ് ഇവി​ട​ങ്ങ​ളി​ൽ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞു​വീ​ശി​യ​ത്.

ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ലു വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ചീ​ര​ക്കു​ഴി ച​ന്ദ്ര​ന്‍റെ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.

ഫൈ​സ​ൽ-​സീ​ല​ത്ത്, അ​നൂ​പ് ക​പ്ര​ക്കാ​ട്ട്, അ​മ്മി​ണി കു​ര്യ​ൻ ക​വു​ങ്ങ​ൽ പ്ലാ​ക്ക​ൽ, അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളാ​ണ് കാ​റ്റി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. അ​മ്മി​ണി കു​ര്യ​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​റ്റൊ​രു വീ​ടി​ന്‍റെ മു​ക​ൾ ഭാ​ഗം കാ​റ്റി​ൽ വ​ന്ന് പ​തി​ച്ച് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നെ​ങ്കി​ലും വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഫൈ​സ​ലി​ന്‍റെ വീ​ടി​ന്‍റെ കോ​ണി​ക്കൂ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ അ​ക​പ​ടം ഒ​ഴി​വാ​യി. പ്ര​ദേ​ശ​ത്തെ മി​ക്ക വീ​ടു​ക​ൾ​ക്കും മീ​തെ​യും മ​ര​ങ്ങ​ൾ വീ​ണി​ട്ടു​ണ്ട്. അ​ന്പ​തി​ലേ​റെ വൈ​ദ്യു​ത തൂ​ണു​ക​ൾ മ​ര​ങ്ങ​ൾ വീ​ണ് ത​ക​ർ​ന്നി​ട്ടു​ണ്ട്. രാ​ത്രി മു​ത​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.

സാം ​തോ​മ​സ് സ​യോ​ണ്‍​ഹി​ൽ, ജോ​ർ​ജ് സ​യോ​ണ്‍​ഹി​ൽ, ഇ​ഖ്ബാ​ൽ കു​റ്റി​ത്തൊ​ടി​ക എ​ന്നി​വ​രു​ടെ 500 ലേ​റെ റ​ബ​ർ മ​ര​ങ്ങ​ളും അ​ന്പ​തോ​ളം തെ​ങ്ങു​ക​ളും ന​ശി​ച്ചു.ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി.

വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.
ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ മേ​രീ​സ് ഷി​ബു, സു​രേ​ഷ് പാ​ത്തി​പ്പാ​റ, ശ്രീ​ജ ച​ന്ദ്ര​ൻ, ഷേ​ർ​ളി​മോ​ൾ, ത​ഹ​സി​ൽ​ദാ​ർ എ.​പി. സി​ന്ധു, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​പി. പ്ര​മോ​ദ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, എ​ൻ​ജി​നിയ​ർ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ തി​രു​വാ​ലി​യി​ൽനി​ന്നു​ള്ള സേ​നാം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

നി​ല​ന്പൂ​ർ: ക​രു​ളാ​യി​ൽ മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ചെ​ട്ടി, വ​ര​ക്കു​ളം ഭാ​ഗ​ത്താ​ണ് കാ​റ്റ് ആ​ഞ്ഞു​വീ​ശി​യ​ത്. തി​ങ്ക​ൾ പു​ല​ർ​ച്ചെ 12 മ​ണി​യോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​യ​ത്. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഒ​ട്ട​ന​വ​ധി വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത്. വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ​തി​നെത്തു​ട​ർ​ന്ന് ഓ​ട് ദേ​ഹ​ത്ത് വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വൈ​ദ്യു​തത്തൂ​ണു​ക​ളും ലൈ​നു​ക​ളും പൊ​ട്ടി പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും നി​ല​ച്ചു.ചെ​ട്ടി കൂ​റ്റ​ന്പാ​റ റോ​ഡ്, ചെ​ട്ടി ക​രി​ന്താ​ർ റോ​ഡ്, മേ​ലേ​ചെ​ട്ടി പ​ള്ളി​ക്കു​ന്ന് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും പൊ​ട്ടി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൂ​ടാ​തെ ഗ്രാ​മീ​ണ ഉൗ​ടു​വ​ഴി​ക​ളി​ൽ കാ​ൽ​ന​ട പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി. മേ​ഖ​ല​യി​ലെ നൂ​റോ​ളം വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്.

കെഎസ്ഇ​ബി​യു​ടെ ഒ​ന്പ​തി​ല​ധി​കം ഹൈ​ടെ​ൻ​ഷ​ൻ, 15 ലോ ​ടെ​ൻ​ഷ​ൻ പോ​സ്റ്റു​ക​ളും ഒ​ട്ട​ന​വ​ധി വൈ​ദ്യു​ത ലൈ​നു​ക​ളും ടി​വി കേ​ബി​ളു​ക​ളും ന​ശി​ച്ചു. കൂ​ടാ​തെ ആ​യി​ര​ത്തി​ല​ധി​കം റ​ബ​ർ മ​ര​ങ്ങ​ളും തേ​ക്ക്, പ്ലാ​വ്, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ​വ ക​ട​പു​ഴ​കി​യും മു​റി​ഞ്ഞും വീ​ണു. വാ​ഴ, ക​പ്പ തു​ട​ങ്ങി​യ കാ​ർ​ഷി​കവി​ള​ക​ളും ന​ശി​ച്ചു. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് മീ​തെ​യും മ​ര​ങ്ങ​ൾ വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

നി​ല​ന്പൂ​രി​ൽനി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും എ​മ​ർ​ജ​ൻ​സി റ​സ്ക്യു ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ നേ​രെ​ത്തേ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​യ​ത്. വൈ​ദ്യു​ത ബ​ന്ധം പു​നഃസ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up