കൊടുങ്ങല്ലൂർ: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ ലോകമലേശ്വരം അറക്കത്താഴം രാമൻകുളത്ത് കുമാരന്റെ മകൻ കിരൺ (34) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ആറിന് എറിയാട് പറപ്പുള്ളി ബസാറിനു സമീപമായിരുന്നു അപകടം. ഇവിടെനിന്നും കിഴക്കോട്ട് പോകുകയായിരുന്ന കിരണിന്റെ ആക്ടീവ സ്കൂട്ടറിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
റോഡിൽ വീണുകിടന്ന കിരണിനെ മോഡൺ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിരണിന്റെ സ്കൂട്ടറിലിടിച്ച ബൈക്ക് യാത്രികൻ ഇതിനിടയിൽ ബൈക്കുമായി സംഭവസ്ഥലത്തുനിന്ന് മുങ്ങി.
മോഡേൺ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കിരണിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: സുനന്ദ. ഭാര്യ : അംഗിത. മക്കൾ: ധനശ്യാം, ധൻഷിക.