x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 14, 2026 01:24 AM IST | Updated: October 14, 2026 01:24 AM IST

കി​ര​ൺ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ലേ​ശ്വ​രം അ​റ​ക്ക​ത്താ​ഴം രാ​മ​ൻ​കു​ള​ത്ത് കു​മാ​ര​ന്‍റെ മ​ക​ൻ കി​ര​ൺ (34) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞദിവസം വൈ​കീ​ട്ട് ആ​റി​ന് എ​റി​യാ​ട് പ​റ​പ്പു​ള്ളി ബ​സാ​റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെനി​ന്നും കി​ഴ​ക്കോ​ട്ട് പോ​കു​ക​യാ​യി​രു​ന്ന കി​ര​ണി​ന്‍റെ ആ​ക്ടീ​വ സ്‌​കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ വീ​ണു​കി​ട​ന്ന കി​ര​ണി​നെ മോ​ഡ​ൺ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ര​ണി​ന്‍റെ സ്കൂ​ട്ട​റി​ലി​ടി​ച്ച ബൈ​ക്ക് യാ​ത്രി​ക​ൻ ഇ​തി​നി​ട​യി​ൽ ബൈ​ക്കു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മു​ങ്ങി.

മോ​ഡേ​ൺ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കി​ര​ണി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​മ്മ: സു​ന​ന്ദ. ഭാ​ര്യ : അം​ഗി​ത. മ​ക്ക​ൾ: ധ​ന​ശ്യാം, ധ​ൻ​ഷി​ക.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Young man dies collision between two-wheelers

Recent News

Corehub Up