Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Come To The Rescue

Pathanamthitta

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സു​ഹൃ​ത്തും ര​ക്ഷ​ക​രാ​യി; താ​റാ​വു​ക​ളും ലോ​റി​യും അ​ഗ്‌​നി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

റാ​ന്നി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം ഒ​രു ലോ​ഡ് താ​റാ​വു​ക​ളും വാ​ഹ​ന​വും വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ ഉ​തി​മൂ​ട് വെ​ളി​വ​യ​ല്‍​പ്പ​ടി​ക്കു സ​മീ​പം പി​എം റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു നൂ​റു​ക​ണ​ക്കി​ന് താ​റാ​വു​മാ​യി എ​ത്തി​യ വ​ലി​യ വാ​ഹ​ന​ത്തി​നു തീ ​പി​ടി​ച്ച​ത് ആ​ദ്യം ക​ണ്ട​ത് ബി​നു തു​ണ്ടു​മ​ണ്ണി​ലും റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉദ്യോ​ഗ​സ്ഥ​നു​മാ​ണ്.

തീ ​അ​ണ​യ്ക്കാ​ന്‍ ഒ​ന്നും ചെ​യ്യാ​നാ​കാ​തെ ഡ്രൈ​വ​റും സ​ഹാ​യി​യും പ​ക​ച്ചു നി​ല്‍​ക്കു​മ്പോ​ള്‍ ബി​നു​വും പോ​ലീ​സു​കാ​ര​നും ചേ​ര്‍​ന്ന് സ​മീ​പ​ത്തെ നീ​രു​റ​വ​യി​ല്‍​നി​ന്നും വെ​ള്ളം കോ​രി വാ​ഹ​ന​ത്തി​ലേ​ക്ക് ഒ​ഴി​ച്ചു. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ലും ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും വി​വ​രം അ​റി​യി​ച്ചു. വെ​ള്ളം ഒ​ഴി​ച്ച് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സും എ​ത്തി​യി​രു​ന്നു.

Latest News

Corehub Up