റാന്നി: പോലീസ് ഉദ്യോഗസ്ഥന്റെയും സുഹൃത്തിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം ഒരു ലോഡ് താറാവുകളും വാഹനവും വന്‍ തീപിടിത്തത്തില്‍നിന്ന് രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി ഒന്നോടെ ഉതിമൂട് വെളിവയല്പ്പടിക്കു സമീപം പിഎം റോഡിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍നിന്നു നൂറുകണക്കിന് താറാവുമായി എത്തിയ വലിയ വാഹനത്തിനു തീ പിടിച്ചത് ആദ്യം കണ്ടത് ബിനു തുണ്ടുമണ്ണിലും റാന്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമാണ്.
തീ അണയ്ക്കാന്‍ ഒന്നും ചെയ്യാനാകാതെ ഡ്രൈവറും സഹായിയും പകച്ചു നില്ക്കുമ്പോള് ബിനുവും പോലീസുകാരനും ചേര്‍ന്ന് സമീപത്തെ നീരുറവയില്‍നിന്നും വെള്ളം കോരി വാഹനത്തിലേക്ക് ഒഴിച്ചു. ഉടന്‍ തന്നെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. വെള്ളം ഒഴിച്ച് തീ നിയന്ത്രണവിധേയമാക്കിയതിനു പിന്നാലെ ഫയര്‍ഫോഴ്സും എത്തിയിരുന്നു.
Tags : nattu vishesham Police officer come to the rescue